1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2015

സ്വന്തം ലേഖകന്‍: ചെന്നൈ വെള്ളപ്പൊക്ക കെടുതിയില്‍ വിതരണം ചെയ്ത ദുരിതാശ്വാസ പാക്കറ്റുകളില്‍ ജയലളിതയുടെ പടം നിര്‍ബന്ധം, ജനങ്ങളെ വെറുപ്പിച്ച് എഐഎഡിഎംകെ. സര്‍ക്കാര്‍ സംരഭങ്ങളിലെല്ലാം അമ്മ എന്ന പേരോ തന്റെ പടമോ പതിക്കുകയെന്നത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഒരു ബലഹീനതയാണ്.

എന്നാല്‍ ചെന്നൈയെ മുക്കിയ വെള്ളപ്പൊക്ക ദുരിതത്തിനിടയിലും അമ്മയ്ക്ക് പേരുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആളുകളില്‍ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട് നിവാസികള്‍ക്കുള്ള ദുരിതാശ്വാസ പാക്കറ്റുകളില്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പതിക്കാന്‍ നിര്‍ബന്ധിച്ചു എന്ന വാര്‍ത്തകളാണ് വന്‍ പ്രതിഷേധത്തിന് കാരണമായത്. ഭക്ഷണ സാധനങ്ങള്‍ പാക്ക് ചെയ്യുന്നിടത്ത് ജയലളിതയുടെ ചിത്രം പതിക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

നേരത്തെ ഇഡ്ഡലിയിലും കുടിവെള്ളത്തിലും അമ്മാ ബ്രാന്‍ഡ് ഇറങ്ങിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും ജയലളിതയെ വിളിക്കുന്ന പേരാണ് അമ്മ. ചുരുങ്ങിയ വിലയ്ക്ക് അവശ്യസാധനങ്ങള്‍ കൊടുക്കുന്ന പരിപാടിയായത് കൊണ്ട് അമ്മ ബ്രാന്‍ഡ് ഇതുവരെ കുഴപ്പത്തില്‍പ്പെട്ടിരുന്നില്ല.

സംഭവം വിവാദമായതോടെ പാര്‍ട്ടിയോ സര്‍ക്കാരോ ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയിട്ടില്ല എന്ന് കാണിച്ച് ഭരണകക്ഷിയായ എ ഐ എ ഡി എം കെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.