സ്വന്തം ലേഖകന്‍: ഭീകരതക്കെതിരെ നയം പ്രഖ്യാപിച്ച് ഒബാമ, കാമറൂണ്‍ കൂടിക്കാഴ്ച, ഐസിസിനെ എന്നന്നേക്കുമായി തുടച്ചുമാറ്റും. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള സംയുക്ത ആക്രമണം സംബന്ധിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും കൂടിക്കാഴ്ചയില്‍ പ്രധാന വിഷയം.
സിറിയയില്‍ ഐ.എസിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ഒബാമ ലോകത്തുനിന്നും ഭീകരത തുടച്ച നീക്കുമെന്നും പ്രസ്താവിച്ചു.
അതേസമയം കാലിഫോര്‍ണിയയില്‍ ബുധനാഴ്ച ഭിന്നശേഷിക്കാര്‍ക്കായുള്ള സാമൂഹികകേന്ദ്രത്തില്‍ നടന്ന അക്രമത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തങ്ങളുടെ പ്രവര്‍ത്തകരായ സയ്യിദ് ഫാറൂഖ് (28), ഭാര്യ തെഹ്സീന്‍ മാലിക് (27) എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് റേഡിയോ സര്‍വീസിലൂടെയാണ് ഐ.എസ്. അറിയിച്ചത്.
അക്രമത്തില്‍ 14 പേര് മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം തീവ്രവാദ ആക്രമണമാണെന്ന് വെള്ളിയാഴ്ച ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവി ജെയിംസ് കോമിയും സ്ഥിരീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല