സ്വന്തം ലേഖകന്‍: സാന്താക്‌ളോസിന്റെ ചരമവാര്‍ത്ത, നോര്‍വെയിലെ പത്രം വായനക്കാരോട് മാപ്പു പറഞ്ഞു. നോര്‍വെയിലെ അഫ്റ്റണ്‍ പോസ്റ്റന്‍സ് എന്ന പത്രമാണ് സാന്താക്ലോസിന്റെ മരണം വാര്‍ത്തയാക്കിയത്. ആരോഗ്യകരമായ ദീര്‍ഘകാലത്തെ ജീവിതത്തിനുശേഷം 227 മത്തെ വയസ്സില്‍ സാന്താക്‌ളോസ് അന്തരിച്ചതായായിരുന്നു വാര്‍ത്ത.
പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വ്യാഴാഴ്ചയാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. 1788 ഡിസംബര്‍ 12ന് ജനിച്ച സാന്തയുടെ ശവസംസ്‌കാരച്ചടങ്ങ് വരുന്ന ഡിസംബര്‍28ന് നോര്‍ത്ത് പോള്‍ ചാപ്പലില്‍ നടക്കുമെന്നും ചരമ അറിയിപ്പില്‍ പറയുന്നു.
വായനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വാര്‍ത്ത വെബ്‌സൈറ്റില്‍നിന്നു പിന്‍വലിച്ചാണ് പത്രം മുഖംരക്ഷിച്ചത്. തങ്ങള്‍ക്ക് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും ഇത്തരത്തില്‍ അബദ്ധം സംഭവിച്ചതെങ്ങനെയെന്ന് പരിശോധിച്ചുവരികയാണെന്നും എഡിറ്റര്‍ ഹക്കുണ്‍ ബ്രൗഡ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല