സണ്ണി മണ്ണാറത്ത്: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡിവൈന്‍ അമേരിക്കയുടെ ഡയറക്ടര്‍ ഫാ. ആന്റണി തെക്കനാത്തച്ചന്‍ നയിക്കുന്ന ചെറിയ നോമ്പിന്റെ വാര്‍ഷിക നവീകരണ ധ്യാനത്തിനു ഇന്ന് സമാപനം. ഫാ. ആന്റണി തെക്കനാത്തച്ചനൊപ്പം ബ്രദര്‍ ടോമി പുതുക്കാടിന്റെ വചന പ്രഘോഷണവും ബിജു കൊച്ചുത്തെള്ളിയുടെ ഗാന ശുശ്രൂഷയും വിശ്വാസികളെ കഴിഞ്ഞ രണ്ട് ദിവസമായി ഭക്തിയുടെ നിറുകയിലെത്തിച്ചു.
ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സെന്റ്. ഫിലോമിന ദേവാലയത്തില്‍ നടന്നു വരുന്ന ധ്യാനത്തിന് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൊന്ത നമസ്കാരത്തോടെ തുടക്കമാകും. 12.30 നു വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വചന പ്രഘോഷണം, ആന്തരിക സൗഖ്യ പ്രാര്‍ത്ഥന, രോഗശാന്തി ശുശ്രൂഷ, തൈലാഭിഷേകം, കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും.
ചെറിയ നോമ്പ് നവീകരണ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ലിവര്‍പൂളിലെ എല്ലാ വിശ്വാസികളെയും സീറോ മലബാര്‍ ലിവര്‍പൂള്‍ ചാപ്ലയിന്‍ ഫാ. ജിനോ അരീക്കാട്ട് പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. സുരക്ഷിതമായ ഫ്രീ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ST. PHILOMINA RC CHURCH SPARROW HALL ROAD LIVERPOOL L9 6BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല