സ്വന്തം ലേഖകന്‍: അമേരിക്കയിലെ 14 പേരുടെ മരണത്തിനിടയാക്കിയ ദമ്പതിമാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവ ദമ്പതിമാരായ സയ്യിദ് റിസ്വാന് ഫാറൂഖ്, ഭാര്യ തഷ്വീന്‍ എന്നിവരാണ് ഒരു എന്‍ജിഒ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ത്തത്.
ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് വര്‍ഷം മാത്രമെ ആയിട്ടുള്ളുവെന്നും ഇതില്‍ ആറ് മാസം മാത്രം പ്രായമായ ഒരു കുഞ്ഞുണ്ടെന്നുമാണ് ഏറ്റവും പുതിയ വിവരം. ആ കുഞ്ഞിനെ വീട്ടില്‍ വിട്ടിട്ടാണ് രണ്ട് പേരും ചേര്‍ന്ന് കൂട്ടക്കുരുതിയ്ക്ക് ഇറങ്ങിത്തിരിച്ചത്.
സുന്ദരിയായ തഷ്വീന്‍ മാലിക് പാകിസ്താനിലെ രെു കോടീശ്വര കുടുംബത്തിലെ അംഗമാണ്. പഠിച്ചതും വളര്‍ന്നതും എല്ലാം സൗദിയില്‍. എല്ലാം ഒരു സാധാരണ പെണ്‍കുട്ടിയെ പോലെ. മുള്ടാനിലെ ബഹാവുദ്ദീന്‍ സഖറിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫാര്‍മസിയില്‍ ബിരുദവും നേടി. ബിരുദത്തിനിടെയായിരുന്നു തഷ്വീന്‍ മതവിശ്വാസങ്ങള്ക്കനിസരിച്ച് ജീവിതം നിര്‍ണയിക്കാന്‍ തുടങ്ങിയത്.
പിന്നീടത് തീവ്രവാദത്തിന്റെ രീതിയിലേയ്ക്ക് വളര്‍ന്നു. ശിരോവസ്ത്രം ധരിയ്ക്കാത്ത തന്റെ ചിത്രങ്ങള്‍ പോലും സര്‍വ്വകലാശാലയിലെ രേഖകളില്‍ നിന്ന് മാറ്റി. 29 വയസ്സായിരുന്നു പോലീസിന്റെ വെടിയേറ്റ് മരിയ്ക്കുമ്പോള്‍ തഷ്വീന്റെ പ്രായം. ഭര്‍ത്താവ് ഫാറൂഖിന് 28 വയസ്സാണ് പ്രായം. ചിക്കാഗോയില്‍ ആണ് ജനിച്ചതും വളര്‍ന്നതും. പാകിസ്താനില്‍ തന്നെയാണ് ഇയാളുടെ കുടുംബത്തിന്റേയും വേരുകള്‍. ചിക്കാഗോയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോയി ചെയ്ത് വരികയായിരുന്നു.
സൗദിയില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് കരുതുന്നത്. വിവാഹം കാലിഫോര്‍ണിയയില്‍ വച്ചായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല