സ്വന്തം ലേഖകന്‍: സഹോദരിയെന്ന് വിളിക്കും, കവിളത്ത് ചുംബിക്കും, ദുബായിലെ അധ്യാപകനെതിരെ 17 കാരിയായ കനേഡിയന്‍ വിദ്യാര്‍ഥിയുടെ പരാതി. സ്‌പെഷ്യല്‍ ക്ലാസിന്റെ പേരും പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ വിളിച്ചുവരുത്തിയിരുന്നത്. അപമര്യാദയായി പെരുമാറിയ അധ്യാപകന്‍ വിചാരണ നേരിടുകയാണ്.
സ്‌കൂളിലെ പതിവ് ക്ലാസിന് പുറമെയാണ് പെണ്‍കുട്ടിയ്ക്ക് അധ്യാപകന്‍ പ്രത്യേക ക്ലാസ് എടുത്തത്. എന്നാല്‍ ക്ലാസ് അവസാനിക്കുന്നതിന് മുമ്പ് അധ്യാപകന്‍ പെണ്‍കുട്ടിയുടെ അടുത്തെത്തുകയും മൊബൈലില്‍ ചില ചിത്രങ്ങള്‍ കാണിക്കുകയും ചെയ്യുകയായിരുന്നു. മറ്റു ചില വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് അധ്യാപകന്‍ കാട്ടിയത്.
പെണ്‍കുട്ടിക്കൊപ്പവും ചിത്രമെടുക്കണമെന്ന് അധ്യാപകന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി സമ്മതിയ്ക്കുകയും ചെയ്തു. സെല്‍ഫി പകര്‍ത്തുന്നതിനിടെ നീ എന്റെ സഹോദരിയെപ്പോലെയാണെന്ന് പറഞ്ഞ് കുട്ടിയുടെ കവിളില്‍ ചുംബിയ്ക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി രജിസ്റ്ററില്‍ ഒപ്പുവച്ച് ശേഷം പുറത്തേയ്ക്ക് പോകാനൊരുങ്ങി.
ഇതിനിടെ കുട്ടിയെ കടന്ന് പിടിയ്ക്കാനും അധ്യാപകന്‍ ശ്രമം നടത്തി. ഇതൊക്കെ തമാശയല്ലേ എന്ന് പറയുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയാണ് സംഭവം സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവം പുറത്താരോടും പറയരുതെന്ന് നിര്‍ദ്ദേശിയ്ക്കുകയായിരുന്നു സ്‌കൂള്‍ അധികൃതര്‍. അധ്യാപകന്‍ തമാശ കാട്ടിയതെന്നാണ് സ്‌കൂള്‍ അധികൃതരും പറഞ്ഞത്.
എന്നാല്‍ കുട്ടിയുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. അധ്യാപകന് ജാമ്യം നിഷേധിച്ച ദുബായ് കോടതി കേസ് ഡിസംബര്‍ 20 ലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല