സ്വന്തം ലേഖകന്‍: താജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം. തുടര്‍ ചലനങ്ങളില്‍ വിറച്ച് ഉത്തരേന്ത്യയും പാകിസ്താനും. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ കമ്പനങ്ങള്‍ കിര്‍ഗിസ്ഥാനിലും കസാക്കിസ്ഥാനിലും ഉസ്‌ബെക്കിസ്ഥാനിലും അഫ്ഗാനിസ്ഥാന്റെ വടക്കന്‍ഭാഗങ്ങളിലും പാകിസ്താനിലും അനുഭവപ്പെട്ടു. ഉത്തരേന്ത്യയും നെരിയ തോതില്‍ വിറച്ചു.
ഭൂകമ്പത്തില്‍ ആള്‍നാശമോ കാര്യമായ വസ്തുനാശമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും പലയിടത്തും ഭയവിഹ്വലരായ ജനം കെട്ടിടങ്ങളില്‍നിന്ന് പുറത്തേക്കോടി. താജിക്കിസ്ഥാനിലെ മര്‍ഗോബ് നഗരത്തിലാണ് ശക്തമായ ചലനമുണ്ടായത്. രാജ്യതലസ്ഥാനമായ ഡൂഷാന്‍ബിയില്‍നിന്ന് 345 കിലോമീറ്റര്‍ മാറി ഉള്‍പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. സ്ഥിതി വിലയിരുത്താന്‍ രക്ഷാസംഘത്തെ അയച്ചതായി താജിക്കിസ്ഥാന്‍ അധികൃതര്‍ പറഞ്ഞു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് 22 കിലോമീറ്റര്‍ അടുത്താണ് സാരസ് തടാകം. തടാകത്തിന് സമീപത്തുതാമസിക്കുന്നവര്‍ ഭീതിയിലാണ്.
ഇന്ത്യയില്‍ ന്യൂഡല്‍ഹി അടക്കമുള്ള പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളും പഞ്ചാബും വിറച്ചു. ചണ്ഡീഗഢിലും ജമ്മുകശ്മീരിലെ ശ്രീനഗറിലും ജനം ഭയവിഹ്വലരായി കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങിയെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല