സണ്ണി മണ്ണാറത്ത്: കഴിഞ്ഞ മൂന്ന് ദിവസമായി സെന്ര് ഫിലോമിന ദേവാലയത്തില്‍ നടന്ന് വരുന്ന ചെറിയ നോമ്പ് വാര്‍ഷിക ധ്യാനം വിശ്വാസികള്‍ക്ക് ദൈവ സ്നേഹത്തിന്റെ അഭിഷേക നിറവായി. ഡിവൈന്‍ അമേരിക്കയുടെ ഡയറക്ടര്‍ ഫാ. ആന്റണി തെക്കാനത്ത് നയിച്ച ധ്യാനത്തില്‍ ബ്രദര്‍ ടോമി പുതുക്കാട് വചന പ്രഘോഷണവും ബിജു കൊച്ചുതെള്ളി ഗാന ശുശ്രൂഷയും നടത്തി. ബന്ധങ്ങള്‍ വളരുവാന്‍ ബന്ധങ്ങളെ ഗൗരവമായും പരസ്പരവിശ്വാസത്തോടെ മനസ്സിലാക്കിയും ആദരിച്ചും ദൈവീകത തിരിച്ചറിഞ്ഞുംവേണം ബൈബിളിലെ വാക്യങ്ങലെ ഉദ്ധരിച്ച് ഫാ. ആന്റണി തെക്കാനത്ത് ആഹ്വാനം ചെയ്തു. ധ്യാനത്തിന്റെ വിജയത്തിനായി ഷ്രൂസ്ബറി രൂപതാ സിറോ മലബാര്‍ ചാപ്ലയില്‍ ഫാ. ലോനപ്പന് അറനാശ്ശേരി, കപ്പൂച്ചിയന്‍ വൈദികന് ഫാ. തോമസ് എന്നിവര്‍ പങ്കെടുത്തു. ധ്യാന ദിവസങ്ങള്‍ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സും കൈവെച്ച് പ്രാര്‍ത്ഥനയും നടന്നും. നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ധ്യാനത്തിന്റെ വിജയത്തിനായി സഹകരിച്ചവര്‍ക്കും സിറോ മലബാര്‍ ലിവര്‍പൂള്‍ ചാപ്ലെയില്‍ ഫാ. ജിനോ അറക്കാട്ട് പ്രത്യേക നന്ദി അര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല