1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2015

സ്വന്തം ലേഖകന്‍: ചെന്നൈ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് 10,000 രൂപ വീതം ധനസഹായം നല്‍കുമെന്ന് ജയലളിത. വീടുകള്‍ തകര്‍ന്നവര്‍ക്ക് 10,000 രൂപ വീതം ധനസഹായവും ദുരിത ബാധിതര്‍ക്ക് 10കിലോ വീതം അരി, വസ്ത്രങ്ങള്‍ എന്നിവ നല്‍കുമെന്നായിരുന്നു തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ജയലളിത അറിയിച്ചത്.

5554 ക്യാമ്പുകളിലായി 15,32,746 ആളുകളെ പാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും സര്‍ക്കാര്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി ജയലളിത പറഞ്ഞു. നവംബര്‍ മാസത്തില്‍ ആരംഭിച്ച മഴയിലാണ് ചെന്നൈ പ്രളയത്തിലായത്.

മഴ ശമിച്ചതോടെ ഗതാഗത സംവിധാനങ്ങളും വൈദ്യുതിയും പുനസ്ഥാപിച്ചു. പ്രളയക്കെടുതിയില്‍ നിന്നും ജനജീവിഹിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതായാണ് സൂചന. ആഴ്ചകളോളം സ്തംഭിച്ചു കിടന്ന ഗതാഗത സര്‍വ്വീസുകള്‍ എല്ലാം പുനസ്ഥാപിച്ചു.

വൈദ്യുത കമ്പികള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് മുടങ്ങിയ വൈദ്യുതിയും തിങ്കളാഴ്ചയോടെ പുനസ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ ട്രെയിന്‍ ഗതാഗതം ഭാഗികമായി ആരംഭിച്ചിരുന്നു. രണ്ടാഴ്ചയായി അടഞ്ഞു കിടന്ന വിമാനതാവളങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ സര്‍വ്വീസുകളും ആരംഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.