സ്വന്തം ലേഖകന്‍: ‘പണം കൊടുത്ത് വരനേയും കുടുംബത്തേയും വാങ്ങണ്ട’, മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. പണം കൊടുത്ത് വരനെയും ഒരു കുടുംബത്തെയും വാങ്ങേണ്ട കാര്യമില്ലെന്നാണ് തൃശൂര്‍ സ്വദേശിയായ മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തൃശൂര്‍ കാരിയായ രമ്യ രാമചന്ദ്രനാണ് വരന് സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നു പിന്മാറിയത്.
സ്ത്രീധനം കൊടുക്കുന്നതിനോടും വാങ്ങുന്നതിനോടും താല്പര്യമില്ലാത്ത ഒരു വ്യക്തിയാണ് താനെന്ന് രമ്യ പറയുന്നു. വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ച് വീട്ടുകാരെ ബുദ്ധിമുട്ടിച്ചിരുന്നതായും രമ്യ പറയുന്നു. തുടര്‍ന്നാണ് വിവാഹത്തില്‍ നിന്നും പിന്മാറാന് തീരുമാനിച്ചതെന്നും രമ്യ ഫേസ്ബുക്കില്‍ കുറിക്കുന്നു.
കല്യാണ ആലോചന വന്നപ്പോള്‍ പെണ്‍കുട്ടിയെ മാത്രം മതിയെന്നാണ് വരനും കൂട്ടരും പറഞ്ഞത്. എന്നാല്‍, വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ എല്ലാം തകിടം മറിയുകയായിരുന്നു. അഞ്ച് ലക്ഷം രൂപയും 50 പവനുമാണ് സ്ത്രീധനമായി ചോദിച്ചത്. സ്ത്രീധനം കൊടുക്കാന്‍ തന്റെ അച്ഛനു കഴിയുമായിരുന്നു. എന്നാല്‍, താന്‍ സ്ത്രീധന സംവിധാനത്തില്‍ എതിരായതു കൊണ്ട് വിവാഹം വേണ്ടെന്നുവെക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല