സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭികരാക്രമണം, പുറകില്‍ താലിബാനെന്ന് സംശയം. വിമാനത്താവള സമുച്ചയത്തിന്റെ ആദ്യ ഗേറ്റ് കടന്ന് ഭീകരര്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥരുമായി പൊരിഞ്ഞ പോരാട്ടം നടന്നതായും റിപ്പോര്‍ട്ടുണ്ട്.
കാണ്ഡഹാറിലെ ഒരു പോലീസ് സ്റ്റേഷന് നേരെ സമാനമായ ആക്രമണം നടന്നതിന് മണിക്കൂറുകള്‍ക്കകമാണ് വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. ആഭ്യന്തര, വിദേശ ശക്തികള്‍ക്കെതിരെ ആക്രമണമാരംഭിച്ചതായി ഒരു താലിബാന് അനുകൂല വെബ്സൈറ്റില്‍ തീവ്രവാദികള്‍ അവകാശപ്പെടുന്നുണ്ട്.
വിമാനത്താവളത്തിന് സമീപം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് നേരെയും സമീപമുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെയും ഭീകരര്‍ ആക്രമണം നടത്തിയതായി അറിയുന്നു. വിമാനത്താവളത്തിന് അടുത്തുള്ള സ്ക്കൂളില്‍ കയറിപ്പറ്റിയ ഭീകരര്‍ സ്ക്കൂളില്‍ തമ്പടിച്ച് വിമാനത്താവളത്തിന് നേരെ വെടിവെപ്പ് നടത്തി. അഫ്ഗാന് സൈനികര്‍ തിരിച്ചടി നല്‍കുന്നുണ്ടെങ്കിലും ഭീകരരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല