സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഉപയോഗിക്കുന്ന ആയുധങ്ങളില്‍ മിക്കതും ബ്രിട്ടന്‍ പണ്ട് ഇറാഖിന് നല്‍കിയതെന്ന് ആരോപണം. അമേരിയ്ക്ക, ഇസ്രായേല്‍, റഷ്യ തുടങ്ങിയ പ്രമുഖരായ ആയുധക്കക്കവടക്കാരാണ് ഇസ്ലാമിക് സ്റ്റേറ്റിന് വിനാശകാരികളായ ആയുധങ്ങള്‍ വില്‍ക്കുന്നതെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍.
എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനല്ല ബ്രിട്ടന്‍ ഈ ആയുധങ്ങള്‍ നല്‍കിയത്. 2003 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇറാഖി സുരക്ഷാ സേനക്ക് വിറ്റ ആയുധങ്ങളാണിവ. ബ്രിട്ടന്‍ മാത്രമല്ല, ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഈ കാലയളവില്‍ ഇറാഖിന് ആയുധം നല്‍കിയിട്ടുണ്ട്. ഇതെല്ലാം പിന്നീട് ഐസിസ് പിടിച്ചെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇങ്ങനെ പിടിച്ചെടുത്ത ഒട്ടനവധി മാരകായുധങ്ങള്‍ ഐസിസിന്റെ ആയുധപ്പുരെഅയിലുണ്ട്. സിറിയയിലും ഇറാഖിലും അവര്‍ നടത്തുന്ന ആക്രമണങ്ങളെല്ലാം ഇവയാണ് ഉപയോഗിക്കുന്നത്. സിറിയയില്‍ ഐസിസിന്റെ ഒട്ടുമിക്ക ആയുധപ്പുരകളും തകര്‍ത്തുവെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും അവ ഇപ്പോഴും നിറഞ്ഞിരിക്കുകയാണെന്നാണ് സൂചന.
ഒപ്പം പുതിയ ആയുധങ്ങള്‍ നിര്‍മിയ്ക്കാന്‍ വിദഗ്ധരെ വ്യാപകമായി നിയോഗിക്കുന്നുമുണ്ട് ഐസിസ്. ജൈവ രാസായുധങ്ങള്‍ പ്രയോഗിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീതിപ്പെടുത്തുന്ന വാര്‍ത്തകളുമുണ്ട്. ഭീകരര്‍ അണുവായുധം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല