1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2015

സ്വന്തം ലേഖകന്‍: നാട്ടിലേക്ക് മടങ്ങാന്‍ 8,000 പൗണ്ട് നല്‍കും, കുടിയേറ്റക്കാരെ ഒഴിവാക്കാന്‍ പുതിയ തന്ത്രവുമായി നോര്‍വെ, പണം കിട്ടാന്‍ തിക്കും തിരക്കും. തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ തയ്യാറാകുന്ന അഭയാര്‍ത്ഥികള്‍ക്ക് മടക്ക യാത്രയ്ക്കുള്ള ചെലവും ടിക്കറ്റ് ചാര്‍ജും നല്‍കുമെന്നാണ് നോര്‍വേയുടെ വാഗ്ദാനം.

സര്‍ക്കാര്‍ പദ്ധതി പ്രകാരം നോര്‍വേയില്‍ നിന്നും മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ തയ്യാറാകുന്ന മൂന്നംഗങ്ങളുള്ള കുടുംബത്തിന് 8000 പൗണ്ട് അഥവാ 80,000 ക്രോണര്‍ നല്‍കുമെന്നാണ് അധികൃതരുടെ വാഗ്ദാനം. സിറിയ, ഇറാഖ്, നോര്‍ത്ത് ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുടിയേറ്റക്കാരുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് നോര്‍വെയുടെ തീരുമാനം.

നോര്‍വെയില്‍ അഭയാര്‍ത്ഥികളെന്ന പദവി അനുവദിച്ച് കിട്ടാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ കാത്തിരിക്കേണ്ടി വരുമെന്നും അധികൃതര്‍ കുടിയേറ്റക്കാരെ ഓര്‍മ്മിപ്പിക്കുന്നു. നോര്‍വെയില്‍ കുടിയേറ്റ വിരുദ്ധ വികാരവും ഏതാനും മാസങ്ങളായി വര്‍ദ്ധിച്ചു വരുകയാണെന്ന് സൂചനയുണ്ട്.

നോര്‍വെയില്‍ ജോലി ചെയ്യാനും വിദ്യാഭ്യാസത്തിനും അനുവാദം ലഭിക്കാന്‍ എളുപ്പമാണെന്ന തെറ്റിദ്ധാരണയാണ് കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് റിട്ടേണ്‍ യൂണിറ്റ്(യുഡിഐ) വ്യക്തമാക്കുന്നു. നേരത്തെ സോമാലിയയില്‍ നിന്നും ഇതുപോലെ കുടിയേറ്റക്കാഉടെ തള്ളിക്കയറ്റമുണ്ടായപ്പോള്‍ അവരെ സോമാലിയയിലേക്ക് തന്നെ മടക്കി അയക്കാന്‍ വളരെ ബുദ്ധിമുട്ടിയതായും അധികൃതര്‍ പറയുന്നു.

തങ്ങളുടെ മാതൃരാജ്യത്തേക്കുള്ള തിരിച്ച് പോക്കിനായി ഇതുവരെ 900 ത്തോളം അഭയാര്‍ത്ഥികളാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളാത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.