സ്വന്തം ലേഖകന്‍: കള്ളപ്പണത്തിന്റെ ഒഴുക്ക്, ഇന്ത്യ ചൈനക്കും റഷ്യക്കും പുറകില്‍ നാലാം സ്ഥാനത്ത്. പുറം രാജ്യങ്ങളിലേയ്ക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്കില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. 20042013 കാലഘട്ടത്തില്‍ പ്രതിവര്‍ഷം 5,100 കോടി അമേരിക്കന്‍ ഡോളറാ(ഏതാണ്ട് 3,36,600 കോടി രൂപ)ണ് ഇന്ത്യയില്‍നിന്ന് അനധികൃതമായി പുറത്തേക്ക് ഒഴുകിയതെന്ന് അമേരിക്ക ആസ്ഥാനമായ ഗവേഷകസംഘടന പറയുന്നു. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് പോലും 5000 കോടി ഡോളറില്‍ താഴെയാണ് എന്നിരിക്കെയാണിത്.
ശരാശരി 13,900 ഡോളര്‍ പ്രതിവര്‍ഷ കള്ളപ്പണ ഒഴുക്കുള്ള ചൈനയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് റഷ്യ; പ്രതിവര്‍ഷം 10,400 കോടി. മൂന്നാമത് മെക്‌സിക്കോയും52,800 കോടി രൂപയും. കള്ളപ്പണത്തിന്റെ ഒഴുക്കിനെക്കുറിച്ച് ആധികാരികമായി പഠനങ്ങള്‍ നടത്തുന്ന വാഷിങ്ടണ്‍ ആസ്ഥാനമാക്കിയ ഗവേഷകഉപദേശക സിമിതിയായ ഗ്ലോബല്‍ ഫിനാഷ്യല്‍ ഇന്റഗ്രിറ്റി(ജി.എഫ്.ഐ.) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.
നികുതി വെട്ടിപ്പ്, അഴിമതി, കുറ്റകൃത്യങ്ങള്‍ മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍നിന്നാണ് അനധികൃതമായ മൂലധന ഒഴുക്ക് ഉണ്ടാകുന്നത്.
ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 1.1 ലക്ഷം കോടി രൂപയാണ് വികസ്വരരാജ്യങ്ങളില്‍നിന്നും 2013 വര്‍ഷം കള്ളപ്പണത്തിന്റെ രൂപത്തില്‍ പുറത്തേക്ക് ഒഴുകിയത്. 2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷകാലത്തിനിടയില്‍ ഏതാണ്ട് 51,000 കോടി ഡോളര്‍( 33,66,600,00) ഇന്ത്യയില്‍നിന്ന് കള്ളപ്പണമായി പുറത്തേക്കൊഴുകിയിട്ടുണ്ടെന്ന് ജി.എഫ്.കെയുടെ പഠനം പറയുന്നു.
2013ല്‍ തന്നെ കള്ളപ്പണത്തിന്റെ ഒഴുക്ക് ലക്ഷംകോടി പിന്നിട്ടുവെന്ന് വികസിതരാജ്യങ്ങളില്‍നിന്നുള്ള അനധികൃത സമ്പത്തിന്റെ ഒഴുക്ക്20042013 എന്നുപേരിട്ട റിപ്പോര്‍ട്ടില്‍ ജി.എഫ്.കെ. പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല