സ്വന്തം ലേഖകന്‍: അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാതാകുമെന്ന് സര്‍വേ, പകരം എന്താകും മനുഷ്യന്‍ ഉപയോഗിക്കുക? സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ഒരാള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇവക്കൊപ്പമാണെന്ന് നമുക്കെല്ലാം അറിയാം. സ്മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ തന്നെ പറ്റാത്ത സ്ഥിതിയിലാണ് പലരും.
എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം ഇല്ലാതാകും എന്നാണ് ഏറ്റവും പുതിയ ഒരു സര്‍വേ ഫലം സൂചിപ്പിക്കുന്നത്. അടുത്ത 5 വര്‍ഷം കൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാതാകും എന്നാണ് എറിക്‌സന്റെ കണ്‍സ്യൂമര്‍ ലാബ് നടത്തിയ ഒരു സര്‍വ്വേ പറയുന്നത്. 20121 ആകുമ്പൊഴേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ ഫോണോ ടാബ്ലറ്റോ ഇല്ലാതെ തന്നെ ആശയവിനിമയം സാധ്യമാകും എന്നാണ് സര്‍വ്വേയുടെ അഭിപ്രായം.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പ്രയാസമുള്ള പല സന്ദര്‍ഭങ്ങളുണ്ട്. വണ്ടി ഓടിക്കുമ്പോഴോ പാചകം ചെയ്യുമ്പോഴോ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഡിസ്‌പ്ലേ സ്‌ക്രീന്‍ കൊണ്ടുള്ള കുഴപ്പങ്ങള്‍ വേറെ. ഇങ്ങനെയുള്ള പല കാരണങ്ങള്‍ കൊണ്ട് വരുന്ന അഞ്ച് വര്‍ഷത്തിനകം സ്മാര്‍ട്ട് ഫോണുകള്‍ അപ്രത്യക്ഷമാകാനാണ് സാധ്യത.
സ്വീഡനിലും മറ്റ് 39 രാജ്യങ്ങളിലുമായി ഒരു ലക്ഷത്തിലധികം പേരില്‍ നിന്നാണ് സര്‍വ്വേ പ്രതികരണങ്ങള്‍ എടുത്തത്. ലോകത്ത് ആകെ ഉപയോഗിക്കപ്പെടുന്നതിന്റെ വളരെ ചെറിയ ശതമാനം മാത്രമേ സര്‍വേയില്‍ പങ്കെടുത്തു എന്നതാണ് വാസ്തവമെങ്കിലും, സ്മാര്‍ട്ട് ഫോണുകളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുത്തുന്നതാണ് സര്‍വേ ഫലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല