സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ എണ്ണ കച്ചവട വിവാദത്തിലേക്ക് അമേരിക്കയും, ഐസിസിന്റെ എണ്ണ വാങ്ങുന്നത് സിറിയയാണെന്ന് അമേരിക്ക. ഐസിസ് തീവ്രവാദികള്‍ എണ്ണ വില്‍ക്കുന്നത് സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിനാണെന്ന ഗുരുതരമായ ആരോപണവുമായായണ് അമേരിക്ക രംഗത്തെത്തിയത്.
നേരത്തെ ഐസിസ് തീവ്രവാദികളെ എണ്ണക്കച്ചവടത്തിന് സഹായിക്കുന്നത് തുര്‍ക്കിയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. തങ്ങളുടെ യുദ്ധവിമാനം വെടിവച്ചിടാനുള്ള കാരണം പോലും അതാണെന്നും റഷ്യ വാദിച്ചു.
അഞ്ഞൂറ് ദശലക്ഷം അമേരിയ്ക്കന്‍ ഡോളറിന്റെ കച്ചവടമാണ് നടന്നിട്ടുള്ളതെന്നാണ് മുതിര്‍ന്ന അമേരിയ്ക്കന്‍ ട്രഷറി ഉദ്യോഗസ്ഥന്‍ ആദം സുബന്‍ ആരോപിയ്ക്കുന്നത്. മൂവായിരം കോടി രൂപയിലധികം തുകയുടെ എണ്ണക്കച്ചവടം. പ്രതിമാസം നാല്‍പത് ദശലക്ഷം ഡോളറിന്റെ എണ്ണ സിറിയയ്ക്ക് വില്‍ക്കുന്നുവെന്നും ഇദ്ദേഹം പറയുന്നു.
എന്നാല്‍ സിറിയയിലെ അസദ് ഭരണകൂടം ഐസിസിനെതിരെയുള്ള യുദ്ധത്തിലാണ് ഇപ്പോഴുളളത്. സിറിയയുടെ സുഹൃത്തായ റഷ്യയാണ് അവിടെ യുദ്ധത്തിന് നേതൃത്വം നല്‍കുന്നത്.
പരസ്പരം യുദ്ധം ചെയ്യുമ്പോഴും ഐസിസും സിറിയന്‍ ഭരണകൂടവും എണ്ണക്കച്ചവടത്തില്‍ ഏര്‍പ്പെടുന്നു എന്നാണ് പറയുന്നത്. ഐസിസ് തുര്‍ക്കിയ്ക്ക് എണ്ണ വില്‍ക്കുന്നുവെന്നും അമേരിയ്ക്കന്‍ ട്രഷറി ഉദ്യോഗസ്ഥന്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല