സാബു ചുണ്ടക്കാട്ടില്‍: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ‘തണ്ടര്‍ ഓഫ് ഇംഗ്ലീഷ് ധ്യാനം’ ഈ മാസം 20ന് ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 5 മണി വരെ ആര്‍ഡിംഗ്ലൈ ഈവെന്റ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ബ്രൈറ്റന്‍ രൂപതാ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ നേതൃത്വത്തില്‍ ഫാ. സേവ്യര്‍ ഖാനും ഫാ. സോജി ഓലിക്കലും മറ്റ് ഇംഗ്ലീഷ് ഇടവക വികാരിമാറും ചേര്‍ന്ന് വി.ബലി അര്‍പ്പിക്കുന്നു. വചന പ്രഘോഷണം, വെഞ്ചെരിപ്പുകള്‍, രോഗികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍, ദിവ്യകാരുണ്യ ആരാധനയും പ്രദക്ഷിണവും വിശ്വാസികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ,
കണ്‍വന്‍ഷന്‍ ഹാളില്‍ 300ല്‍ പരം വിശ്വാസികള്‍ക്ക് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നു. 4500 കാറുകള്‍ക്കും ബസ്സുകള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും സൗജന്യമായി ഹാള്‍ കോംബൌണ്ടില്‍ തന്നെ ഒയൂക്കിയിരിക്കുന്നു. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നും ബസ്സുകളില്‍ വിശ്വാസികള്‍ വരുന്നുണ്ട്. ഒരുക്കങ്ങള്‍ക്ക് ഫാ. സ്റ്റീവന്‍, ഫാ. കെവിന്‍ എന്നീ വൈദികര്‍ നേതൃത്വം നല്‍കുന്നു. ഈ വൈദീക വിരുന്നിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഫാ. കെവിന്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിജോയ് ആലപ്പാട്ട്: 07960000217
വിലാസം:
SOUTH OF ENGLAND EVENT CENTRE
ARDINGLY
HAYWARDS HEATH
WEST SUSSEX
RH 17 6TL
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല