സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മ്മിച്ച് ഗിന്നസ് ബുക്കില്‍ കയറാനൊരുങ്ങി മിഷന് ചെങ്ങന്നൂര്‍. ഡിസംബര്‍ 19 നു വൈകിട്ട് നാലു മണിക്ക് ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ നാലായിരത്തില്പരം കുട്ടികളും പൊതുജനങ്ങളും കൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മിക്കുന്നത്.
മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിന്റെ പേരിലുള്ള റെക്കോര്‍ഡ് മറികടക്കാനാണ് ശ്രമം. താലൂക്കിലെ 12 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നിനു തെരഞ്ഞെടുത്തവരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും. വൈകിട്ട് നാലിനു ഗിന്നസ് റെക്കോഡിനുള്ള പരിപാടി തുടങ്ങും. സ്ഥല പരിമിതിയും ഗിന്നസ് അധികൃതരുടെ കര്‍ശന നിര്‍ദേശവും ഉളളതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.
സ്റ്റേഡിയത്തിലെ മള്‍ട്ടിപര്‍പ്പസ് കോര്‍ട്ടിനു പുറത്ത് കിഴക്കായി പ്രത്യേകം തയാറാക്കിയ സ്ക്രീനില്‍ പൊതുജനങ്ങള്‍ക്കു തത്സമയം കാണാന്‍ സൗകര്യമൊരുക്കും. 18 നു ലണ്ടനില്‍ നിന്നെത്തുന്ന ഗിന്നസ് പ്രതിനിധികള്‍ വൈകിട്ട് നഗരസഭാ സ്റ്റേഡിയം സന്ദര്‍ശിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല