സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ തോക്കെടുത്തു പോരാടാന്‍ ക്രൈസ്തവ വനിതാ പോരാളികള്‍ ഇറങ്ങുന്നു. കുര്‍ദിഷ് സേനയുടെ സഹായത്തോടെ രൂപീകരിക്കപ്പെട്ട സിറിയന്‍ ക്രിസ്ത്യന്‍ വനിതകളുടെ പുതിയ ബറ്റാലിയനിലേക്ക് സ്ത്രീകള്‍ കൂട്ടത്തോടെ ചേരുന്നതായാണ് സൂചന.
പലരും മക്കളേയും ഭര്‍ത്താവിനെയും വീടുംകൂടും ജോലികളുമെല്ലാം ഉപേക്ഷിച്ചാണ് ആയുധ പരിശീലനത്തിനായി എത്തുന്നത്. തങ്ങളുടെ മക്കളുടെ നല്ല ഭാവിക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചും അതിശൈത്യത്തെ അതിജീവിച്ചും തോക്കുമായി കാവല്‍ നില്‍ക്കുകയാണ് ഇവര്‍.
ഇതിനകം സംഘത്തില്‍ ചേര്‍ന്നിരിക്കുന്നത് 50 ബിരുദധാരികളാണ്. അല്‍ ക്വാത്താനിയേ നഗരത്തിലാണ് ഇവര്‍ പരിശീലനം നേടുന്നത്. സിറിയന്‍ ചരിത്രത്തിന്റെ ഭാഗമായ ടൈഗ്രിസ്, യൂഫ്രട്ടീസ് നദികളുടെ രണ്ടു കരകളിലായിട്ടാണ് വനിതാ സംരക്ഷണസേനയെ വിന്യസിപ്പിച്ചിട്ടുള്ളത്.
ആഗസ്റ്റിലായിരുന്നു സൈന്യം തുടങ്ങിയത്. തങ്ങള്‍ ക്രൈസ്തിവകത പരിശീലിക്കുന്നു.
കുട്ടികളെ കരുത്തരും മിടുക്കന്മാരുമാക്കി വളര്‍ത്തുന്നതിനാണ് ഈ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് പരിശീലകരില്‍ ഒരാള്‍ പറയുന്നു. പരമ്പരാഗതമായി ക്രൈസ്തവികത പിന്തുടരുന്ന 1.2 ദശലക്ഷം ക്രൈസ്തവര്‍ സിറിയയില്‍ ഉണ്ടെന്നാണ് കണക്കുകള്‍.
കുര്‍ദിഷ്, അറബ് , ക്രിസ്ത്യന്‍ പോരാളികള്‍ ഉള്‍പ്പെട്ട പുതിയതായി രൂപീകരിച്ച സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്സ് അടുത്തിടെ അല്‍ ഹോല് നഗരം തിരിച്ചുപിടിച്ചിരുന്നു. സിറിയക്കും ഇറാഖിനും ഇടയിലെ സുപ്രധാന പാതകളില്‍ ഒന്നാണ് അല്‍ ഹോല്. അടുത്തിടെ എസ്ഡിഎഫ് തിരിച്ചു പിടിച്ചത് 200 ഗ്രാമങ്ങളായിരുന്നു. ഒരേസമയം സൈനികമായ കടുത്ത പരിശീലനത്തിനൊപ്പം അക്കാദമിക വിവരങ്ങളും ഇവര്‍ ഇവിടെ പരിശീലിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല