കാറ്റിന്റെ താളത്തിനൊത്ത് മുകളിലേക്ക് വിടര്‍ന്ന് അഭൗമ സൗന്ദര്യം തുടിക്കുന്ന മേനിയഴക് , പകുതിയിലധികവും പുറമെ കണിച്ച് നില്ക്കുന്ന ഹോളിവുഡിലെ എക്കാലത്തെയും വലിയ മാദക തിടമ്പായിരുന്ന മര്ലിന് മണ്‍റോയുടെ ഈ ചിത്രം ഒരിക്കല്‍ കണ്ടവരാരും മറക്കാനിടയില്ല. 1995 ലിറങ്ങിയ ‘ദ സെവന് ഇയര്‍ ഇച്ച്’ എന്ന സിനിമക്കു വേണ്ടി മര്ലിന് ധരിച്ച ഈ വസ്ത്രം ന്യൂയോര്‍ക്കില്‍ നടന്ന ഒരു ലേലത്തില്‍ 4.6 മില്ല്യണ്‍ ഡോളറിനാണ് വിറ്റ് പോയത്.
ഹോളിവുഡ് താരം ഡെബ്ബി റെയ്നോള്‍ഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വസ്ത്രം പ്രതീക്ഷിച്ചതിലും ഇരട്ടിയിലധികം തുകയ്ക്കാണ് ലേലത്തില്‍ പോയത്. പേര് വെളിപ്പടുത്താത്ത ഒരു വ്യക്തിയാണ് റെക്കോര്‍ഡ് തുകയ്ക്ക് വസ്ത്രം വാങ്ങിയത്.
മര്‍ലിന്റെ വസ്ത്രങ്ങള്‍ക്കെല്ലാം തന്നെ അഭൂതപൂര്‍വ്വമായ തുകയാണ് ലേലത്തില്‍ ലഭിച്ചത്. താരം അഭിനയിച്ച ‘ലിറ്റില്‍ ഗേള്‍ ഫ്രം ലിറ്റില്‍ റോക്ക്’ എന്ന സിനിമയിലെ വസ്ത്രത്തിന് 1.2 മില്ല്യണ്‍ ഡോളര്‍ ലഭിച്ചപ്പോള്‍ ‘റിവര്‍ ഓഫ് നൊ റിട്ടേണ്‍’ എന്ന സിനിമയിലെ വസ്ത്രം 510,000 ഡോളറിനാണ് വിറ്റ് പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല