സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം കേരളത്തില്‍ നിന്ന് ഇതുവരെ കടത്തിയത് 36 യുവതികളെ, പലരേയും കെണിയിലാക്കിയത് ജോലി വാഗ്ദാനം നല്‍കിയെന്ന് വിവരം. പെണ്‍വാണിഭ കേസിലെ മുഖ്യപ്രതികളായ അച്ചായന് ജോഷിയും മകന് ജോയ്സും ചേര്‍ന്നാണ് 63 യുവതികളെ വിദേശത്തേക്ക് കടത്തിയത്.
ഒന്നര വര്‍ഷത്തിനിടെ ചതിക്കുഴിയില്‍പ്പെടുത്തി 63 യുവതികളെ ഇവര്‍ ബഹ്റിനിലേക്ക് എത്തിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ അക്ബറും ജോയ്സും ചേര്‍ന്നാണ് പെണ്‍കുട്ടികളെ വിദേശത്തേയ്ക്ക് കടത്തിയിരുന്നത്. വിദേശത്തെ പെണ്‍വാണിഭ സംഘത്തില്‍ അറബികള്‍ ഉണ്ടെന്നുള്ള വിവരം നേരത്തെ ലഭിച്ചിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മനുഷ്യക്കടത്ത് നടന്നതെന്നു പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കുന്നു.
നെടുമ്പാശ്ശേരിയടക്കം നാല് വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ മനുഷ്യക്കടത്ത് നടന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. ജോലി വാഗ്ദാനം ചെയ്താണ് ഇവര്‍ യുവതികളെ വിദേശത്തേക്ക് കയറ്റി അയച്ചത്. ബഹ്റിനിലേക്ക് കടത്തിയ 63പേരുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
യുവതികളെ ബഹ്റിനില്‍ എത്തിച്ച് നിര്‍ബന്ധിത ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കുന്ന ആലുവ സ്വദേശി മുജീബിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല