സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര വിപണിയില്‍ ഇറാന്റെ എണ്ണയെത്തി, എണ്ണവിലയില്‍ 11 വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവ്. ഉപരോധങ്ങള്‍ എല്ലാം മാറിയതിന്റെ ആവേശത്തിലാണ് അന്താര്ഷ്ട്ര വിപണീയില്‍ ഇറാന് എണ്ണയുമായി എത്തുന്നത്. എന്നാല്‍ ഇതോടെ 11 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ ഇടിവാണ് രാജ്യാന്തര വിപണിയില്‍ ഇന്നലെ ഉണ്ടായത്.
ബാരലിന് 35.62 ഡോളറായിരുന്നു ഇന്നലത്തെ രാജ്യാന്തര നിരക്ക്. ഇന്ത്യയ്ക്കു ബാധകമായ രാജ്യാന്തര വില ബാരലിന് 35.72 ഡോളറാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇടിവുകൂടിയാണിത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റഷ്യയും എണ്ണ ഉല്പാദനം കൂട്ടിയതോടെ എണ്ണവില ഇനിയും കുറയാനാണു സാധ്യത. 1982 ലെ നിരക്കിനു തുല്യമാണ് ഇപ്പോഴത്തെ രാജ്യാന്തര വിപണിയിലെ എണ്ണ വില.
1982 ഫെബ്രുവരില്‍ 37 ഡോളറായിരുന്നു ഒരു ബാരല്‍ എണ്ണയുടെ വില. എന്നാല്‍ വിലക്കുറവിന്റെ ആനുകൂല്യം കാര്യമായി ഉപയോക്താക്കളിലെത്തിയിട്ടില്ല. 1980 കളില്‍ ലിറ്ററിന് 8.5 രൂപയായിരുന്നു പെട്രോള്‍ വില. 2004 മാര്‍ച്ചില്‍ എണ്ണവില ബാരലിന് 36.8 ഡോളറില്‍ എത്തിയപ്പോള്‍ 38.83 രൂപയായിരുന്നു പെട്രോള്‍ വില. 2009 ഫെബ്രുവരിയില്‍ എണ്ണവില 39.16 ല്‍ എത്തിയിരുന്നു. അന്നു പെട്രോള്‍ വില ലിറ്ററിന് 44.55 രൂപയായിരുന്നു വില.
ബാരലിന് 1.5 ഡോളര്‍ മാത്രമാണ് തങ്ങള്‍ക്ക് ഉല്‍പാദനച്ചെലവെന്നും ഇനിയും വില കുറയ്ക്കാന്‍ മടിയില്ലെന്നുമാണ് ഇറാന്റെ നിലപാട്. ബാരലിന് 20 ഡോളറില്‍ താഴെ വില വന്നാലും ഉല്പാദനം കുറയ്ക്കില്ലെന്നു റഷ്യയും വ്യക്തമാക്കി. ഷെയ്ല്‍ ഗ്യാസ് ഉല്പാദനം അമേരിക്ക കുറയ്ക്കാത്തതും വിപണിയില്‍ പ്രതിഫലിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല