സ്വന്തം ലേഖകന്‍: നായ്ക്കുട്ടിയെ ഉപയോഗിച്ച് യുവാവിന്റെ വിവാഹ അഭ്യര്‍ഥന, നായ്ക്കുട്ടിയും അഭ്യര്‍ഥനയും വൈറല്‍. ആദ്യമായി നായ്ക്കുട്ടിയെ ഒപ്പം കൂട്ടി വിവാഹ അഭ്യര്‍ത്ഥന നടത്തിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണിത്. ഷെല്‍ബെ ടക്കര്‍ എന്ന യുവാവാണ് സുന്ദരനായ ഒരു നായ്ക്കുട്ടിയെ ഉപയോഗിച്ച് തന്റെ പ്രണയം അറിയിച്ചത്. സമ്മന്നമായി ഒരു നായ്ക്കുട്ടിയെയുമായാണ് ഷെല്‍ബ തന്റെ പ്രേമഭാജനത്തിന്റെ അടുത്തെത്തുന്നത്. നായക്കുട്ടിയെ കണ്ടതോടെ യുവതി അതിനെ എടുക്കുകയും താലോലിക്കാനും തുടങ്ങി. ഇതിനിടെ നായക്കുട്ടിയുടെ കോളറില്‍ കെട്ടിയിരുന്ന മോതിരം ഷെല്‍ബെ അഴിച്ചെടുക്കുകയും കാല്‍മുട്ടില്‍ നിന്ന് നടുറോഡില്‍ വച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. ഇതൊക്കെ കണ്ട യുവതി സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ യുവതി ഷെല്ബെയുടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല