സ്വന്തം ലേഖകന്‍: ശ്രീനാരായണ ഗുരു സമൂഹത്തിന്റെ തിന്മകളെ തുടച്ചു നീക്കാന്‍ ശ്രമിച്ചയാളെന്ന് പ്രധാനമന്ത്രി. ശിവഗിരി മഠം സന്ദര്‍ശിച്ച മോദി ശ്രീനാരായണ ഗുരു സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തേക്കിന്‍ കാട് മൈതാനത്തിലെ ബിജെപി പൊതു സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷമാണ് മോദി വര്‍ക്കല ശിവഗിരിയിലെത്തിയത്.
സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചയാളാണ് ശ്രീനാരായണ ഗുരുവെന്ന് മോദി പറഞ്ഞു. ശ്രീനാരായണ ഗുരു സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മോദി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത മോദി ശ്രീനാരായണ ഗുരു കോളേജ് ഓഫ് ലീഗല്‍ സ്റ്റേഡിയത്തിന്റെ മന്ദിര സമര്‍പ്പണവും നിര്‍വഹിച്ചിരുന്നു. കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് മോദി കൊല്ലത്തെത്തിയത്.
കാസര്‍ഗോട്ടെ കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കണമെന്നും മോദി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ സ്വപ്‌നം പൂവണിയണം എന്ന് ആഗ്രഹിയ്ക്കുകയും അതിന് വേണ്ടി ജീവിച്ച് മരിയ്ക്കുകയും ചെയ്ത വ്യക്തിയായിരുന്നു ആര്‍ ശങ്കര്‍ എന്നു മോദി പറഞ്ഞു. മരിച്ച് കാലമിത്രയായിട്ടും ആര്‍ ശങ്കര്‍ കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നുവെന്നും മോദി വ്യക്തമാക്കി.
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് മടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല