സ്വന്തം ലേഖകന്‍: ഇന്ത്യയിലെ 100 റയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിള്‍ വക സൗജന്യ ഹൈ സ്പീഡ് വൈഫൈ വരുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ അറിയിച്ചു.
ഇതിന്റെ ആദ്യ പടിയായി ജനുവരിയില്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും. രാജ്യത്തെ മൂന്ന് ലക്ഷം ഗ്രാമങ്ങളിളെ മൂന്ന് വര്‍ഷത്തിനകം ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാനാവുമെന്നും ദല്‍ഹിയില്‍ നടന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയില്‍ സുന്ദര്‍ പിച്ചെ അറിയിച്ചു.
കഴിഞ്ഞ സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിലിക്കണ്‍ വാലിയിലെ ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് ഇതു സംബന്ധമായ തീരുമാനമുണ്ടായത്. ദേശീയ നൈപുണി വികസന കോര്‍പറേഷനുമായി സഹകരിച്ച് രാജ്യത്തെ 30 യൂണിവേഴ്സിറ്റികളില്‍ 20 ലക്ഷം ആന്‍ഡ്രോയിഡ് ഡെവലപര്‍മാര്‍ക്ക് പരിശീലനം നല്‍കാനും ഗൂഗിളിനു പരിപാടിയുണ്ട്. ഗൂഗിളിന്റെ ഹൈദരാബാദ് കാമ്പസ് വിപുലീകരിക്കാനും പദ്ധതിയുണ്ടെന്ന് സുന്ദര്‍ പിച്ചെ വെളിപ്പടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല