സ്വന്തം ലേഖകന്‍: 9 വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഭീഷണി. 0.25 ശതമാനമാണ് പലിശനിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനായി നടപ്പിലാക്കുന്ന സാമ്പത്തിക അച്ചടക്ക നടപടികള്‍ പടിപടിയായി പിന്‍വലിക്കാനും തീരുമാനിച്ചു.
പലിശനിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയിലെ 10 അഗങ്ങളില്‍ എല്ലാവരും തീരുമാനത്തെ പിന്തുണച്ചു. നിലവില്‍ 00.25 ശതമാനമാണ് പലിശനിരക്ക്. ഇത് 0.250.5 ശതമാനമായാണ് ഉയരുക. ചൈന ഉള്‍പ്പെടെ ലോകത്തെ മറ്റു സമ്പദ്വ്യവസ്ഥകള് തളര്‍ച്ച നേരിടുമ്പോഴും അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടെന്ന വിലയിരുത്തലിലാണ് പലിശനിരക്ക് ഉയര്‍ത്താനും സാമ്പത്തിക ഉത്തേജകനടപടി ക്രമേണ പിന്‍വലിക്കാനും തീരുമാനിച്ചത്. 20072009 കാലത്തെ ആഗോള സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്നാണ് കേന്ദ്രബാങ്ക് ഉത്തേജകനടപടികള്‍ സ്വീകരിച്ചത്.
പലിശനിരക്ക് ഉയര്‍ത്തിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഓഹരി വിപണിക്കായിരിക്കും ഏറ്റവുംവലിയ തിരിച്ചടിയുണ്ടാവുക. ഇന്ത്യയില്‍നിന്ന് വിദേശനിക്ഷേപം ക്രമേണ പുറത്തേക്കൊഴുകാനുള്ള സാധ്യത ഏറെയാണ്. രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. ഡോളറിന് ആവശ്യം കൂടുന്നത് രൂപയെ ദുര്‍ബലമാക്കും. ഡോളര്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെടുന്നത് വിദേശ വ്യാപാരക്കമ്മിയുടെ നില കൂടുതല്‍ വഷളാക്കും. അതേസമയം, പലിശനിരക്ക് ഉയര്‍ത്തിയതിലൂടെ ക്രൂഡോയിലിന്റെ വില കുറയാനും ഡീസലിന്റേയും പെട്രോളിന്റേയും വില കുറയാനും സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല