സ്വന്തം ലേഖകന്‍: ഡല്‍ഹി കൂട്ട മാനഭംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കരുതെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി, ഞായറാഴ്ച മോചനം. ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കരുതെന്ന് ആവശ്യമാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ പ്രതി ഞായറാഴ്ച പുറത്തിറങ്ങും. നിലവിലെ ജുവനൈല്‍ ചട്ടങ്ങള്‍ പാലിച്ച് പ്രതിയെ വിട്ടയയ്ക്കാമെന്നും പ്രതിയെ സമൂഹത്തില്‍ സ്വതന്ത്രനായി വിടാമോ എന്ന് ബോര്‍ഡിന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. മോചിപ്പിക്കരുത് എന്ന ഹര്‍ജിയില്‍ ഇടപെടാനും ഹൈക്കോടതി വിസമ്മതിച്ചു.
2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ശിക്ഷാ കാലാവധി അവസാനിക്കാനിരിക്കെ പ്രതിയെ മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. പ്രതിയുടെ മോചനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല