സ്വന്തം ലേഖകന്‍: മലയാളിയുടെ ഇന്ദുലേഖ ഇനി ഹിന്ദുസ്ഥാന്‍ യൂണിലിവറിന് സ്വന്തം, അതും റെക്കോര്‍ഡ് തുകക്ക്. കേരളത്തിലെ പ്രമുഖ ബ്രാന്റ് ആയ ഇന്ദുലേഖയെ അന്താരാഷ്ട്ര കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ വാങ്ങുന്നത് 330 കോടി രൂപക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ദുലേഖ, വയോധ എന്നിവയുടെ ട്രേഡ് മാര്‍ക്കുകളും ഉത്പാദന സാങ്കേതിക വിദ്യയും ഇതോടെ യൂണിലിവറിന് സ്വന്തമാകും. ആദ്യ ഘട്ടത്തില്‍ 330 കോടി രൂപയായിരിയ്ക്കും നല്‍കുക. പിന്നീട് വാര്‍ഷിക പ്രാദേശിക വില്പനയുടെ 10 ശതമാനം വീതം ഇപ്പോഴത്തെ ഉടമകള്‍ക്ക് നല്‍കും.
2009 ല്‍ ആണ് ഇന്ദുലേഖ വിപണിയില്‍ എത്തുന്നത്. കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും മികച്ച വിപണി കണ്ടെത്താന്‍ ഇന്ദുലേഖയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് നൂറ് കോടിരൂപയുടെ വിറ്റുവരവുണ്ട് ഇന്ദുലേഖയ്ക്ക്.
മോണ്‍സണ്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ‘ഇന്ദുലേഖ’ തുടങ്ങിയത്. ആയുര്‍വേദിക് ഹെയര്‍ ഓയിലുകള്‍, സോപ്പ്, സ്കി്വ കെയ! ഓയില്‍ തുടങ്ങിയവ ഇവര്‍ വിപണിയില്‍ ഇറക്കിയിരുന്നു. പരസ്യങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ബ്രാന്റ് ആണ് ഇന്ദുലേഖ.
ഹിന്ദുസ്ഥാന്‍ യൂണിലിവറിന് ഇപ്പോള്‍ തന്നെ ‘ആയുഷ്’ എന്നപേരില്‍ ആയുര്‍വേദ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ ഉണ്ട്. ഡോവ്, ഫെയര്‍ ആന്റ് ലൗവ്ലി തുടങ്ങിയവും യൂണിലിവറിന്റെ ജനപ്രീതി പിടിച്ചുപറ്റിയ ഉത്പന്നങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല