സ്വന്തം ലേഖകന്‍: ബെയ്ജിങ്കാരുടെ ഫേസ് ഡാന്‍സിങ് യൂട്യൂബില്‍ പുതിയ തരംഗം, തകര്‍പ്പന്‍ വീഡിയോ കാണാം. ഓരോ ദിവസവും പുതുമകള്‍ക്കായി കാത്തിരിക്കുന്ന സോഷ്യല്‍ മീഡിയക്ക് പുതിയ ഹരമാകുകയാണ് ചൈനക്കാരുടെ പുതിയ ആവേശമായ ഫേസ് ഡാന്‍സ്.
പേരു സൂചിപ്പിക്കും പോലെ കാഴ്ചക്കാരെ ഹരം കൊള്ളിക്കുന്ന രീതിയില്‍ നര്‍ത്തകരുടെ മുഖം ഉപയോഗിച്ചുള്ള ഡാന്‍സ് തന്നെ. ‘ഫേസ് ഡാന്‍സിങ്’ എന്നപേരില്‍ ചൈനയിലെ ഈ പുതിയ നൃത്തരീതി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ യുവാക്കളുടെ മുഖത്ത് ഡാന്‍സ് കളിക്കുന്ന കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ വരച്ചുചേര്‍ത്തിരിക്കുന്ന രീതിയിലാണ്.
മുഖത്തെ പേശികള്‍ക്ക് സംഗീതത്തിന് അനുസരിച്ച് വരുത്തുന്ന ചലനങ്ങളാണ് ഉഗ്രന്‍ ഡാന്‍സിന്റെ രൂപത്തിലേക്ക് മാറുന്നത്. പേശിയുടെ ഇത്തരം ചലനങ്ങള്‍ക്ക് അനുസരിച്ച് മുഖത്തെ ചിത്രങ്ങളും ചലിക്കും. ഇത്തരത്തില്‍ ഒറ്റക്കും ഗ്രൂപ്പായുമുള്ള ഡാന്‍സ് വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ഡിമാന്‍ഡാണ് ഇപ്പോള്‍. വീഡിയോ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല