ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭരിക്കുന്നത് ഒരുകൂട്ടം നട്ടെല്ലില്ലാത്ത ആളുകള്‍ ആണെന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സൃഷ്ടാവും മുന്‍ ഐ.പി.എല്‍ കമ്മിഷണറുമായ ലളിത് മോഡി. ആസന്നമായ ശ്രീലങ്കന്‍ ക്രിക്ക്രറ്റ് ലീഗിനു പിന്നില്‍ മോഡിയാണെന്നാരോപിച്ച് ബി.സി.സി.ഐ ഇന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ക്ക് ടൂര്‍ണ്ണമെര്‍റില്‍ കളിക്കാന്‍ അനുമതി നിധേിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് മോഡി ബി.സി.സിഎക്കെതിരെ ട്വിറ്റര്‍ സന്ദേശവുമായി രംഗത്തെത്തിയത്.
‘അവര്‍ ഒരുകൂട്ടം നട്ടെല്ലില്ലാത്ത ആളുകള്‍ ആണെന്ന് അനുമാനിക്കാം. എന്ത് ചെയ്യണമെന്നവര്‍ക്കറിയില്ല.അവരാണെങ്കില്‍ ഒന്നും ചെയ്തിട്ടുമില്ല. ഞാനാണവര്‍ക്കുവേണ്ടിയെല്ലാം ചെയ്തത്. ക്രിക്കറ്റ് ലോകത്ത് എന്താണ് നടക്കുന്നതെന്ന് ബി.സി.സി.ഐക്കറിയില്ല. സ്വന്തം നിഴലിലകത്ത് ഒതുങ്ങുന്നതാണവരുടെ കാഴ്ച.മോഡി വ്യക്തമാക്കി.’
സിംഗപ്പുര്‍ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണു ടൂര്‍ണമെന്റിന്റെ നടത്തിപ്പുകാരെന്നും
സ്വകാര്യ കമ്പനികള്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകള്‍ക്കു താരങ്ങളെ വിട്ടുനല്‍കേണ്ടെന്നുമാണു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നയം. ബി.സി.സി.ഐയുടെ എന്‍.ഒ.സി ഉണ്ടെങ്കിലേ താരങ്ങള്‍ക്ക് ലങ്കയില്‍ കളിക്കാനാവൂ .
അതേസമയം, ബി.സി.സി.ഐ നിലപാടില്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് നിരാശയുണ്ടെന്നും ടൂര്‍ണമെന്റിന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അംഗീകാരമുണ്ടെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു..
.
ജൂലൈ 19നാണു ലങ്കന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. മുനാഫ് പട്ടേലും ആര്‍. അശ്വിനും രവീന്ദ്ര ജഡേജയുമടക്കം 13 ഇന്ത്യന്‍ താരങ്ങള്‍ ലങ്കയില്‍ കളിക്കാന്‍ തയാറെടുക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല