സ്വന്തം ലേഖകന്‍: അവതാരകന് നാവു പിഴച്ചു, സുന്ദരി മാറി കിരീടധാരണം, നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഫിലിപ്പിനോ സുന്ദരിക്ക് മിസ് യൂണിവേഴ്‌സ് കിരീടം. അവതാരകന്‍ സ്റ്റീവ് ഹാര്‍വെ ആദ്യം വിശ്വ സുന്ദരിയായി പ്രഖ്യാപിച്ചത് കൊളംബിയയുടെ അരീഡ്‌ന ഗുറ്റിരിസ് അരേല്‍വോയെയാണ്. കീരിടം ചൂടി വേദിക്ക് മുന്നില്‍ അരീഡ്‌ന ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് കണ്ണീരായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല.
പ്രഖ്യാപനത്തില്‍ തെറ്റുപറ്റിയതാണെന്നു പറഞ്ഞ് ക്ഷമ ചോദിച്ച അവതാരകന്‍
ഫിലിപ്പീന്‍സിന്റെ പിയ അലോണ്‍സോ വേര്‍ട്ട്‌സ്ബാച്ചിനെ വിശ്വ സുന്ദരിയായി പ്രഖ്യാപിച്ചു. അരേല്‍വോയുടെ തലയില്‍ അണിഞ്ഞിരുന്ന കിരീടം അഴിച്ചെടുത്ത് വോര്‍ട്‌സ്ബാച്ചിന്റെ തലയില്‍ അണിയിക്കുകയും ചെയ്തു. 26 കാരിയായ പിയ അലോണ്‍സോ നടിയും മോഡലുമാണ്.
തെറ്റിന്റെ ഉത്തരവാദിത്വത്തം പൂര്‍ണമായും തനിക്കാണെന്ന് അവതാരകന്‍ പറഞ്ഞു. എഴുതി നല്‍കിയത് വായിക്കുന്നതില്‍ പിഴവ് പറ്റിയതാണ് പ്രശ്‌നത്തിന് കാരണമെന്നും ഹാര്‍വെ വ്യക്തമാക്കി. എന്തായായാലും ഒരു നിമിഷത്തേക്കെങ്കിലും വിശ്വ സുന്ദരികിരീടം അണിയാന്‍ സാധിച്ച ഈ കൊളംബിയന്‍ സുന്ദരിയാണ് ഒന്നാം റണ്ണറപ്പ്.
80 രാജ്യങ്ങളില്‍ നിന്നായി 19 നും 27 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇന്ത്യയുടെ സുന്ദരിയായ ഉര്‍വശി രൗറ്റേല 15 റൗണ്ട് പോലും എത്താതെ പുറത്തായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല