1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2015

സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ മറയാക്കി റഷ്യ സാധാരണക്കാരെ കൊന്നൊടുക്കുന്നതായി ആരോപണം, ലക്ഷ്യം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അസല്‍ അസദ് വിമതര്‍. കഴിഞ്ഞ ദിവസം റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 43 സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് റഷ്യക്കെതിരെ ആരോപണങ്ങളും ശക്തമായത്.

മൂന്ന് മാസത്തോളമായി സിറിയയില്‍ റഷ്യ വ്യോമാക്രമണം തുടങ്ങിയിട്ട്. ഐസിസിന്റെ പ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് ഓരോ ദിവസവും റഷ്യ ഉയര്‍ത്തുന്ന അവകാശ വാദം. എന്നാല്‍ സിറിയയിലെ ഇബ്ലിബില്‍ കഴിഞ്ഞ ദിവസം 43 പേര്‍ കൊല്ലപ്പെടുകയും 170 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വ്യോമാക്രമണം നടന്നത് ഐസിസിന്റെ സുപ്രധാന കേന്ദ്രങ്ങളില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടത്തെ തിരക്കേറിയ ചന്തയിലാണ് റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്.

അമേരിയ്ക്കയുടേയും സഖ്യരാജ്യങ്ങളുടേയും സഹായത്തോടെ അസദ് ഭരണകൂടത്തിനെതിരെ പോരാടുന്ന വിമതരെ തകര്‍ക്കാനാണ് റഷ്യ വ്യോമാക്രമണം നടത്തിയതെന്ന് ഇപ്പോഴേ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.
ഇബ്ലിബില്‍ വ്യോമാക്രമണം നടത്തിയ തങ്ങളാണോ എന്ന കാര്യത്തില്‍ ഇതുവരെ റഷ്യയുടെ ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടില്ല.

ഈ വര്‍ഷം തുടക്കത്തില്‍ ഇബ്ലിബ് ഇസ്ലാമിക വിമതര്‍ പിടിച്ചടക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ക്ക് ഐസിസുമായി ബന്ധമില്ലെന്നും വാര്‍ത്തകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.