സ്വന്തം ലേഖകന്‍: ലോക്‌സഭയില്‍ മലയാളത്തില്‍ തകര്‍പ്പന്‍ പ്രസംഗവുമായി ഇന്നസെന്റ്, വീഡിയോ വൈറലാകുന്നു. സിനിമയില്‍ തമാശ പ്രകടനങ്ങളിലൂടെ കാണികളെ ചിരിപ്പിക്കുന്ന ഇന്നസെന്റ് എന്നാല്‍ കഴിഞ്ഞ ദിവസം അതീവ ഗൗരവത്തിലായിരുന്നു. സ്വകാര്യ ആശുപത്രികളിലെ ചൂഷണങ്ങളെ കുറിച്ചായിരുന്നു ഇന്നസെന്റ് പ്രശ്‌നം ഉന്നയിച്ചത്. നല്ല പച്ച മലയാളത്തിലായിരുന്നു പ്രസംഗം. വല്ലവന്റേയും അടുക്കളയില്‍ എന്തുണ്ടാക്കുന്നു എന്ന് നോക്കുന്നതല്ല ജോലി. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണം എന്നായിരുന്നു ഇന്നസെന്റ് സഭയില്‍ പറഞ്ഞത്. സ്വകാര്യ ആശുപത്രികള്‍ രോഗികളെ ‘പിഴിയുന്നത്’ സംബന്ധിച്ചായിരുന്നു ഇന്നസെന്റിന്റെ ലോക്‌സഭാ പ്രസംഗത്തിന്റെ ഊന്നല്‍. സ്വകാര്യ ആശുപത്രികള്‍ വന്‍തുക ഈടാക്കുന്നത് നിയന്ത്രിയ്ക്കണമെന്ന് ഇന്നസെന്റ് ആവശ്യപ്പെട്ടു. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് അമിത വിലയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ക്യാന്‍സര്‍ രോഗ നിര്‍ണയ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്നും ഇന്നസെന്റ് പറഞ്ഞു. ക്യാന്‍സര്‍ രോഗിയായിരുന്ന ഇന്നസെന്റ് രണ്ടു തവണ രോഗത്തിന്റെ ആക്രമണം അതിജീവിച്ചയാളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല