സ്വന്തം ലേഖകന്‍: സ്പാനിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതാവസ്ഥ, തൂക്കു മന്ത്രിസഭക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപവത്കരണം ആശയക്കുഴത്തിലാണ്. 350 അംഗ പാര്‍ലമെന്റില്‍ നിലവിലെ പ്രധാനമന്ത്രി മരിയാനോ റയോയിയുടെ പീപ്ള്‍സ് പാര്‍ട്ടി 29 ശതമാനം വോട്ടും 123 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ പ്രതിപക്ഷമായ സോഷ്യലിസ്റ്റുകള്‍ 22 ശതമാനം വോട്ടും 90 സീറ്റുകളുമായി രണ്ടാം സ്ഥാനത്തത്തെി.
സര്‍ക്കാര്‍ തുടരുന്ന സാമ്പത്തിക അച്ചടക്ക നടപടികള്‍ക്കെതിരെ കടുത്ത പ്രതിഷേധവുമായി രണ്ടുവര്‍ഷം മുമ്പു മാത്രം അവതരിച്ച പൊഡെമോസ് 21 ശതമാനം വോട്ടുകള്‍ നേടി സ്‌പെയിനിനെ ഞെട്ടിച്ചു. പാര്‍ട്ടിക്ക് 69 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷ കക്ഷിയായ സ്യുഡാഡനോസും മോശമല്ലാത്ത സാന്നിധ്യമറിയിച്ചിട്ടുണ്ട്. 14 ശതമാനം വോട്ടും 40 സീറ്റുകളുമാണ് കക്ഷിയുടെ സമ്പാദ്യം. ആദ്യ രണ്ടു കക്ഷികള്‍ കാലങ്ങളായി 7080 ശതമാനം വോട്ടുകള്‍ നേടിയിരുന്നിടത്ത് ഇത്തവണ 50 ശതമാനത്തിലൊതുങ്ങി.
ഒരു കക്ഷിക്കും ഒറ്റക്കു ഭരിക്കാനാകില്ലെന്ന് ഉറപ്പായതോടെ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിന് വിവിധ പാര്‍ട്ടികള്‍ ശ്രമംതുടങ്ങിയിട്ടുണ്ട്. സ്‌പെയിന്‍ ഇനി പഴയപോലെയാകില്‌ളെന്ന് ഫലം പുറത്തുവന്നശേഷം പൊഡെമോസ് നേതാവ് പാബ്‌ളോ ഇഗ്‌ളസിയാസ് പറഞ്ഞു. ബാഴ്‌സലോണ ഉള്‍പ്പെടുന്ന കാറ്റലോണിയ പ്രവിശ്യയില്‍ പൊഡെമോസിനാണ് മേല്‍ക്കൈ. അതേസമയം, സ്‌പെയിനില്‍നിന്ന് കറ്റാലന്‍ പ്രവിശ്യയെ സ്വതന്ത്രമാക്കണമെന്ന വാദത്തിനെതിരെ 2006ല്‍ രംഗത്തുവന്ന സ്യുഡാഡനോസിന്റെ നേട്ടവും പുതിയ സമരങ്ങള്‍ക്ക് വഴി തുറക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല