മോസ്‌കോ: വടക്കുപടിഞ്ഞാറന്‍ റഷ്യയില്‍ യാത്രാവിമാനം തകര്‍ന്ന് 44 പേര്‍ മരിച്ചു. ഇന്നലെ അര്‍ധരാത്രിയിലുണ്ടായ അപകടത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.
മോസ്‌കോയില്‍നിന്നും പെട്രോസാവോസ്‌കിലേക്ക് പോവുകയായിരുന്ന റഷ് എയറിന്റെ ടിയു-134 വിമാനമാണ് അപകടത്തില്‍പെട്ടത്. 9 ജീവനക്കാരടക്കം 52 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
റഷ്യയിലെ കരേലിയ മേഖലയിലുള്ള പെട്രോസാവോസ്‌ക് വിമാനത്താവളത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനം രണ്ടായി പിളരുകയും തീപിടിക്കുകയും ചെയ്തു. മരിച്ചവരില്‍ കൂടുതല്‍പേരും റഷ്യന്‍ വംശജരാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല