1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2015

സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ താരം മെസിക്കെതിരെ അര്‍ജന്റീനിയന്‍ ആരാധകന്റെ തുപ്പലും ആക്ഷേപവും, പ്രകോപനം റിവര്‍ പ്ലേറ്റിനെതിരെ ബാഴ്‌സ ലോക ഫുട്‌ബോള്‍ കപ്പ് നേടിയത്. റിവല്‍ പ്ലേറ്റിന് എതിരെ ലോക ക്ലബ് ഫുട്‌ബോള്‍ കപ്പ് നേടിയതിന് ശേഷമായിരുന്നു ബാഴ്‌സ താരമായ മെസിക്ക് എതിരെ പ്രതിഷേധം നടന്നത്.

അര്‍ജന്റീനന്‍ താരവും ബാഴ്‌സയിലെ സഹതാരവുമായ ജാവിയര്‍ മാഷരീനോയ്ക്ക് ഒപ്പം യൊക്കോഹോമ ഏയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്കും മെസിയോടൊപ്പം ഉണ്ടായിരുന്നു. മെസിയെ ചതിയന്‍ എന്ന് വിളിച്ചാണ് റിവര്‍പ്ലേറ്റ് ആരാധകര്‍ പാഞ്ഞ് അടുത്ത് തുപ്പിയത് എന്നാല്‍ മെസി ഒഴിഞ്ഞുമാറി.

സംഭവത്തെ റിവര്‍പ്ലേറ്റ് ക്ലബ് അപലപിച്ചു. ചിലര്‍ മാന്യതയില്ലാത്ത പ്രവര്‍ത്തികള്‍ കാണിക്കുമെന്ന് പറഞ്ഞ ക്ലബ് പ്രസിഡന്റ് മെസി ജെന്റില്‍മാന്‍ ആണെന്ന് പറഞ്ഞു. അര്‍ജന്റീനന്‍ പത്രങ്ങളും മെസിക്ക് എതിരായ അധിക്ഷേപത്തെ അപലപിച്ചിരുന്നു. അതിര്‍ത്തി മാറുമ്പോള്‍ ആദരവ് കുറയരുതെന്ന് പ്രമുഖ പത്രമായ ഒലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.