സ്വന്തം ലേഖകന്‍: ഇന്റര്‍പോള്‍ തെരയുന്ന പ്രതിയെന്ന് സംശയിച്ച് ആളുമാറി അറസ്റ്റ്, മലയാളി പ്രവാസി വനിതക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നല്കാന് മദ്രാസ് ഹൈക്കോടതി. ഇന്റര്‍പോള്‍ തിരയുന്ന പ്രതിയുടെ രൂപസാദൃശ്യമുള്ള മലയാളി സാറാ തോമസിനെ ചെന്നൈയില്‍വെച്ചാണ് പോലീസും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥര്‍ക്ക് ആളുമാറിയ വിവരം മനസിലാകുന്നത്.
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ അബദ്ധത്തിന്റെ പേരില്‍ ഹൈക്കോടതി നഷ്ടപരിഹാരം നല്കാന് ഉത്തരവിടുകയായിരുന്നു. എന്നാല്‍, തനിക്ക് നഷ്ടപരിഹാരം വേണ്ടെന്നാണ് സാറാ തോമസ് വ്യക്തമാക്കിയത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും ഒരുലക്ഷം രൂപ വീതം ചെന്നൈയ്ക്കുവേണ്ടി മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ചെന്നൈ പ്രളയദുരിതാശ്വാസ നിധിയിലേക്കാണ് ഈ തുക നല്‍കുന്നത്. ഫോട്ടോയിലെ സാമ്യം കൊണ്ടാണ് ഇങ്ങനെയൊരു അബദ്ധം സംഭവിച്ചതെന്നു ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. ഇതു മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വ്യാജ മരണസര്‍ട്ടിഫിക്കറ്റ് കാണിച്ച് ബ്രിട്ടനിലെ ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ചു പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി സാറാ വില്യംസ് ആണെന്നു കരുതിയാണ് സാറാ തോമസിനെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ദുബായില്‍ താമസമാക്കിയ സാറാ തോമസ് നാട്ടിലെ ഒരു വിവാഹ ചടങ്ങില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. എന്നാല്‍, ഇതിനിടയില്‍ സാറയെ പുഴല്‍ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയാണുണ്ടായത്. സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാറയുടെ മകന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല