ന്യൂ ദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ ഹീറോ ഹോണ്ട ഇനി ഹീറോ മോട്ടോ കോര്‍പ്പ് ലിമിറ്റഡ് എന്ന പേരിലറിയപ്പെടും. വെള്ളിയാഴ്ച നടന്ന അടിയന്തിര യോഗത്തിലാണ് പേര് മാറ്റാനുള്ള തീരുമാനത്തിന് ഓഹരിയുടമകള്‍ അംഗീകാരം നല്‍കിയത്.
കഴിഞ്ഞ ഡിസംബറിലാണ് ഹോണ്ടയുടെ കൈവശമുണ്ടായിരുന്ന 26 ശതമാന്നം ഓഹരി വാങ്ങി 26 വര്‍ഷം നീണ്ട സൗഹൃദം അവസാനിപ്പിക്കാന്‍ ഹീറോ ഗ്രൂപ്പും ഹോണ്ടയും കരാറിലെത്തുന്നത്. ഇതിനായി ഹീറോ ഗ്രൂപ്പ് മുടക്കിയത് 3,842.83 കോടിയാണ്.
പുതിയ പേര് ആഗോള മോട്ടോര്‍ വാഹന ദാതാക്കളായി ഉയരാന്‍ ഹീറോ ഗ്രൂപ്പിനെ സഹായിക്കുമെന്ന് കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല