1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2015

സ്വന്തം ലേഖകന്‍: റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ തട്ടിപ്പ്, രണ്ട് മലയാളി എംപിമാരുടെ ബാങ്ക് അക്കൗണ്ട് കാലിയായി. താങ്കളുടെ അക്കൗണ്ടില്‍ ആരോ തട്ടിപ്പ് നടത്തിയെന്നും അതിനാല്‍ അക്കൗണ്ട് വിവരങ്ങള്‍ അടിയന്തിരനായി വേണമെന്ന് പറഞ്ഞെത്തിയ ഒരു ഫോണ്‍ വിളിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ആര്‍ബിഐ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ വിളി.

പണം തട്ടിപ്പുക്കാരുടെ ഫോണ്‍ വിളിയില്‍ കുടുങ്ങിയ കേരളത്തിലെ രണ്ട് എം പിമാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ തട്ടിപ്പുക്കാരെ പിടികൂടിയെങ്കിലും പണം തിരികെ ലഭിച്ചില്ല. ജാര്‍ഖണ്ഡില്ര്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ദില്ലി പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പ വെളിപ്പെട്ടത്. ഇത് വന്‍ ശൃംഖലായാണ. ഇതില്‍ ഏതാനും പേര്‍ പിടിടയിലായിട്ടുണ്ട്.

അക്കൗണ്ട്, എടിഎം കാര്‍ഡ് തുടങ്ങിയ വിശദാംശങ്ങള്‍ കൈക്കലാക്കിയ തട്ടിപ്പുകാര്‍ക്ക് ഒരു എംപി തന്റെ ഫോണിലെത്തിയ ഒടിപി നമ്പറും കൈമാറി. ഒരു ലക്ഷത്തിലേറെ പണം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടതിന് ശേഷമാണ് തട്ടിപ്പ് മനസ്സിലായത്. രണ്ടാമത്തെ എംപിക്ക് എഴുപതിനായിരം രൂപയും നഷ്ടമായി.

ഉടന്‍ തന്നെ ദില്ലി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘം വലയിലായെങ്കിലും നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചില്ല. തട്ടിപ്പുകാരുടെ ഒരു വന്‍ ശൃംഖലയാണ് പിടിയിലായെതെന്നാണ് സൂചന.

എംപിമാരെ പോലെ നൂറു കണക്കിന് ആളുകളില്‍ നിന്നായി വന്‍ തുകയാണ് ഇവര്‍ തട്ടിയെടുത്തിട്ടുള്ളത്. ഐടി പ്രൊഫഷനുകളാണ് ഇതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അക്കൗണ്ട്, എടിഎം വിശദാംശങ്ങള്‍, പിന്‍ നമ്പര്‍ എന്നിവ ആര്‍ക്കും കൈമാറരുതെന്ന് റിസര്‍ബാങ്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.