സ്വന്തം ലേഖകന്‍: ചികിത്സാ ആവശ്യത്തിനായി ഇന്ത്യയിലെത്തിയ ഇറാഖിയേയും ഭാര്യയേയും കള്ളന്മാര് തൂത്തുവാരി, അടിച്ചുമാറ്റിയത് 10,000 യുഎസ് ഡോളര്‍. ബൈക്കിലെത്തിയ രണ്ട് പേര് ചേര്‍ന്നാണ് വിദേശ ദമ്പതികളെ കൊള്ളയടിച്ചത്. 10000 യു എസ് ഡോളര്‍, 100 ഇറാഖി ദിനാര്‍, വിമാന ടിക്കറ്റുകള്‍, എന്നിവയാണ് നഷ്ടമായത്.
ബാഗ്ദാദ് സ്വദേശിയായ കരിം ഖാറുള്ള എന്നയാളെയു ഭാര്യയേയുമാണ് ഗുഡ്ഗാവില്‍ വച്ച് ബൈക്കിലെത്തിയ അജ്ഞാതര്‍ കൊള്ളയടിച്ചത്, സംഭവത്തില്‍ ഗുഡ്ഗാവ് പോലീസ് അന്വേഷണം തുടങ്ങി.
ഡിസംബര്‍ 23 നാണ് കരിം ഖാറുള്ളയും ഭാര്യയും ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയത്.
സെക്ടര്‍ 45 ലെ ഒരു ഗസ്റ്റ് ഹൗസിലാണ് ഇവര്‍ താമിസിച്ചിരുന്നത്. മെട്രോ സ്റ്റേഷന് സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്നും ഗസ്റ്റ് ഹൗസിലേക്ക് മടങ്ങവേയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് ഇവരെ കൊള്ളയടിച്ചത്.
സെക്ടര്‍ 39 ലെത്തിയപ്പോള്‍ ബൈക്കില്‍ രണ്ടുപേര്‍ വന്ന് കരിം ഖാറുള്ളയുടെ കയ്യില്‍ ഉണ്ടായിരുന്ന ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഇവര്‍ നടന്നുവരുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ബാഗ് തട്ടിപ്പറിച്ചതെന്ന് പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല