എ. പി. രാധാകൃഷ്ണന്‍: ക്രോയ്‌ടോന്‍: സമാനതകള്‍ ഇല്ലാത്ത ആഘോഷരാത്രി, ഭഗവത് ഭക്തിയുടെ അനിര്‍വചനീയമായ പരമാനന്ദം, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഇന്നലെ നടന്ന സത്സംഗം തികച്ചും ദീപ്തമായ ഒരു സന്ധ്യയായി. ശരണം വിളികളാല്‍ സമ്പന്നമായ ദീപാരധനയില്‍ ശ്രീ ധര്‍മ്മശാസ്താവിനെ കണ്‍ കുളിരെ കണ്ടു ഭക്തജനസഞ്ചയം സായുജ്യമടഞ്ഞു. കേരളത്തിലെ പോലെ യു കെ യിലും ഇത് രണ്ടാം തവണയും തിരുവാതിര കൊണ്ടാടി.
ഇന്നലെ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വൈക്കീട്ട് 5:45 ഓടെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ബാലവേദിയുടെ ഭജനയോടെ പരിപാടികള്‍ ആരംഭിച്ചു. അതിനുശേഷം ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഉഴം ആയിരുന്നു. ഏകദേശം രണ്ടു മണിക്കൂറില്‍ അധികം നീണ്ടു നിന്ന ഭജന തിങ്ങി നിറഞ്ഞ ഭക്തര്‍ക്ക് നവ്യനുഭവം ആയിരുന്നു. പങ്കെടുത്തവര്‍ എല്ലാവരും ചേര്‍ന്ന് നടത്തിയ നാമ സങ്കീര്‍ത്തനം ഉല്‍കൃഷ്ടമായ ഈശ്വര പ്രേമത്തിന്റെ മകുടോദാഹരണം ആയി മാറി. ഭജനക്കു ശേഷം ശ്രീമതി മിനി വിജയകുമാര്‍ എന്താണ് തിരുവാതിര, തിരുവാതിര വ്രതത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് നടത്തിയ ഹ്രസ്വമായ പ്രഭാഷണം വളരെയധികം വിജ്ഞാനദായകമായിരുന്നു. അതിനുശേഷം ശ്രീ പരമേശ്വരനെ സ്തുതിച്ചു തിരുവാതിരകളി നടന്നു. ‘യാമി യാമി’ എന്ന് തുടങ്ങുന്ന അതിമനോഹരമായ കീര്‍ത്തനമാണ് തിരുവാതിരകളിക്ക് തിരഞ്ഞെടുത്തിരുന്നത്. തിരുവാതിരകളിയില്‍ ജയശ്രീ അശോക്കുമാര്‍, രമണി രാജന്‍, ഗിരിജ പന്തല്ലൂര്‍, ആര്യ അനൂപ്, ഡയാന അനില്‍ കുമാര്‍, അഞ്ജന ഹരിഗോവിന്ദന്‍, ആശ്രിക അനില്‍, ദേവിക പന്തല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.
ഭഗവാന്‍ ശ്രീ ഗുരുവയൂരപ്പന് ദീപാരാധന നടത്തി കഴിഞ്ഞതിന്നു ശേഷം, ശ്രീ ധര്‍മ്മ ശാസ്തവിനായി പ്രത്യേകം തയാറാക്കിയ താല്കാലിക ക്ഷേത്രത്തില്‍ പടിപൂജ നടത്തി. ശ്രീ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പടിപാട്ട് ഭക്തി നിര്‍ഭരമായിരുന്നു, പടിപാട്ടിനു ശേഷം മംഗലാരതി നടത്തി ശ്രീ ഹരിഗോവിന്ദന്‍ നംപൂതിരി ഹരിവരാസനം പാടി ചടങ്ങുകള്‍ പൂര്‍ണമാക്കി. തിരുവാതിര പ്രമാണിച്ച് അന്നദാനത്തിനായി പ്രത്യേകം തയാറാക്കിയ കഞ്ഞിയും പുഴുക്കും ആയിരുന്നു ഭക്തര്‍ക്ക് നല്കിയത്. കേരളിത്തില്‍ നിന്നും കൊണ്ടുവന്ന കമുങ്ങില്‍ പാള കൊണ്ട് ഉണ്ടാക്കിയ പാത്രത്തിലാണ് കഞ്ഞി വിളന്പിയത്. പൂജകള്‍ക്ക് ശ്രീ മുരളി അയര്‍ നേതൃത്വം നല്‍ക്കി. ഇനി അടുത്ത മാസം (ജനുവരി 30) നടക്കുന്ന വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ക്കുള്ള കാത്തിരിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല