1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2015

സ്വന്തം ലേഖകന്‍: തുര്‍ക്കി പ്രസിഡന്റ് എര്‍ഡോഗനെ ഫേസ്ബുക്കില്‍ അപമാനിച്ചു, പതിനേഴുകാരനെതിരെ കേസ്. ഇസ്റ്റാംബുളിലെ നിര്‍മ്മാണ തൊഴിലാളിയായ പതിനേഴുകാരന് എതിരെയാണ് കേസെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രസിഡന്റിനെ ഫെയ്‌സ്ബുക്കില്‍ അപമാനിച്ചതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് എടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രസിഡന്റിനെ വിമര്‍ശിച്ചുവെന്ന പേരില്‍ അടുത്തിടെ ടര്‍ക്കിയില്‍ നിരവധി പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരുന്നു.

വിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരും മുന്‍ മിസ് ടര്‍ക്കിയും അടക്കം കേസുകളില്‍ കുടുങ്ങി. കഴിഞ്ഞ ഡിസംബറിലും എര്‍ഡോഗന്‍ വിമര്‍ശനത്തിന്റെ പേരില്‍ പതിനേഴുകാരനായ ഒരു വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരുന്നു. സര്‍ക്കാരിന്റെ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.