സ്വന്തം ലേഖകന്‍: മുബൈ പോലീസിലുമുണ്ട് സദാചാര രോഗികള്‍, യുവാവിനെ മര്‍ദ്ദിക്കുകയും കൂടെയുണ്ടായിരുന്ന യുവതിയെ അസഭ്യം പറയുകയും ചെയ്ത പോലീസുകാരന് ക്യാമറയില്‍ കുടുങ്ങി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു പോലീസുകാരനാണ് ക്യാമറയില്‍ കുടുങ്ങിയത്. പെണ്‍കുട്ടിയുമായി ഓട്ടോയില്‍ സഞ്ചരിച്ചതിനാണ് യുവാവിനെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിന്റെ മൊബൈല്‍ ക്യാമറ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹില്ലി ലൈന്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനാണ് ഇരുവരെയും മര്‍ദ്ദിച്ചത്. പെണ്‍കുട്ടിക്കൊപ്പം ഓട്ടോയിലിരുന്ന യുവാവിനെ പോലീസുകാരന് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു. യുവാവിനെ മര്‍ദ്ദിച്ചതിന് പുറമെ യുവതിയെ അസഭ്യം പറയുകയും ചെയ്തു.
മര്‍ദ്ദനത്തിന് ശേഷം യുവതിയെയും യുവാവിനെയും പോലീസ് വിട്ടയച്ചതായും ദൃക്സാക്ഷി വെളിപ്പെടുത്തി. പൊതുസ്ഥലത്ത് സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയതിനാണ് യുവതിയെയും യുവാവിനെയും മര്‍ദ്ദിച്ചതെന്ന് പോലീസ് ന്യായീകരിച്ചു. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല