സ്വന്തം ലേഖകന്‍: ചൈനയില്‍ ടാഗോര്‍ കവിത മൊഴിമാറ്റി നശിപ്പിച്ചു, പ്രതിഷേധത്തെ തുടര്‍ന്ന ചൈനീസ് പരിഭാഷ പിന്‍വലിച്ചു. നൊബേല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ ‘സ്ട്രേ ബേഡ്’ എന്ന കവിതയുടെ ചൈനീസ് പരിഭാഷയാണ് മൊഴിമാറ്റ വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പിന്‍വലിച്ചത്.
പരിഭാഷ ആഭാസ ചുവയുള്ളതും സംസ്കാര തീവ്രവാദം ഉണര്‍ത്തുന്നതുമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചൈന പരിഭാഷ അടിയന്തരമായി പിന്‍വലിച്ചത്. പ്രമുഖ ചൈനീസ് എഴുത്തുകാരന് ഫെങ് ടാങാണ് കവിത പരിഭാഷപ്പെടുത്തിയത്.
സെജിയാങ് വെന്യി പബ്ളിഷിങ് ഹൗസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വായനക്കാരില്‍നിന്ന് കടുത്ത വിമര്‍ശം വന്നതോടെ പുസ്തക കടകളില്‍നിന്നും ഓണ്ലൈനുകളില്നിന്നും പുസ്തകം നീക്കം ചെയ്യാനും വിറ്റ പുസ്തകങ്ങള്‍ മുഴുവന്‍ തിരിച്ചെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല