സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നിര്‍ദ്ദേശിക്കുന്ന ഫത്വ കണ്ടെടുത്തു. വനിതാ അടിമകളെ സ്വന്തമാക്കിയിരിക്കുന്നവര്‍ക്ക് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നതാണ് ഫത്വയിലെ പ്രധാന നിര്‍ദ്ദേശം. ലൈംഗിക അടിമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഞെട്ടിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ഫത്വയിലുള്ളത്. സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഒരു പരിശോധനയിലാണ് ഫത്വ കണ്ടെത്തിയത്.
അച്ഛനും മകനും ഒരു അടിമയെത്തന്നെ പീഡിപ്പിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ അമ്മയേയും മകളെയും അടിമകളാക്കിയ ആള്‍ക്ക രണ്ടുപേരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. എന്നാല്‍ ഒരേ സമയം രണ്ടുപേരുമായും ബന്ധം പുലര്‍ത്തരുതെന്നും ഫത്വ നിര്‍ദ്ദേശിക്കുന്നു.
രണ്ടുപേര്‍ ചേര്‍ന്ന് ഒരാളെ സ്വന്തമാക്കിയാല്‍ ഇരുവര്‍ക്കും അവളെ ഉപയോഗിക്കാം. അടിമയെ ഉടമസ്ഥന് മോചിപ്പിച്ചാലും അയാള്‍ക്ക് മാത്രമാവും അവളില്‍ അവകാശം. മറ്റാര്‍ക്കും അവളുമായി ബന്ധപ്പെടാന്‍ സാധിക്കില്ല.
അടിമ ഗര്‍ഭിണിയായാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ പാടില്ല. പ്രസവം വരെ അവളെ ആരു ഉപദ്രവിക്കാനും പാടുള്ളതല്ല. അടിമയെ സ്വന്തമാക്കിയിരിക്കുന്ന ആള് അവളോട് മാന്യമായി മാത്രമേ പെരുമാറാന്‍ പാടുള്ളു. അവള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യിക്കരുതെന്നും ഫത്വ ‘കരുതലോടെ’ നിര്‍ദ്ദേശിക്കുന്നു. അടിമയെ ഉപദ്രവിക്കുമെന്ന് തോന്നുന്ന ഒരാള്‍ക്ക് അവളെ കൈമാരുതെന്ന് പറഞ്ഞാണ് ഫത്വ അവസാനിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല