സാബു ചുണ്ടക്കാട്ടില്‍: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ മലയാളികള്‍ ; തിരുകര്‍മ്മങ്ങള്‍ നാളെ രാത്രി 8 മുതല്‍. പുതുവര്‍ഷത്തെ ഭക്ത്യാദരപൂര്‍വ്വം വരവേല്‍ക്കാന്‍ മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒരുങ്ങി.വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നാളെ രാത്രി 8 മുതലാണ് സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാകുക.ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റ ഡോ ലോനപ്പന് അരങ്ങാശേരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.ഇതേ തുടര്‍ന്ന് ദിവ്യ കാരുണ്യ ആരാധനയും നടക്കും.ദിവ്യബലിയെ തുടര്‍ന്ന് മാതൃവേദിയുടെ മിറ്റിങും നടക്കുമെന്ന് ഇടവക വികാരി റവ ഡോ ലോനപ്പന് അരങ്ങാശേരി അറിയിച്ചു.
ഈ ഒരു വര്‍ഷക്കാലം നമുക്ക് ലഭിച്ച നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയും പുതുവര്‍ഷത്തെ പ്രാര്‍ത്ഥനയോടെ വരവേല്‍ക്കുവാനും ഏവരേയും ഫാ ലോനപ്പന് അരങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല