റെജി ഫിലിപ് തോമസ്: എന്‍ഫീല്‍ഡിലെ മലയാളി കൂട്ടായ്മ എന്‍മയുടെ പ്രവര്‍ത്തനത്തിന്റെ ദശാബ്ദി വര്‍ഷാഘോഷവും ക്രിസ്തുമസ് പുതുവത്സരാഘോഷവും സംയുക്തമായി കൊണ്ടാടുന്നു. ജനുവരി രണ്ടിന് പോട്ടെഴ്‌സ് ബാറിലുള്ള സെന്റ്. ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം മൂന്നര മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷം ആരംഭിക്കും. എന്മയുടെ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മയുടെ സാംസ്‌കാരിക വേദി കണ്‍വീനര്‍ സി. എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയി, എന്മ മുന്‍ പ്രസിഡന്റുമാരായ ജിജോ ജോസഫ്, ആന്‍സി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേരും.
തുടര്‍ന്ന് എന്മയിലെ അംഗങ്ങളുടെയും ഈസ്റ്റ്ഹാമില്‍ നിന്നെത്തുന്ന കലാകാരികളുടെയും വിവിധതരം സ്‌കിറ്റുകളും അരങ്ങേറും. യുകെയിലെ അറിയപ്പെടുന്ന സംഘാടകനും നാടക നടനുമായ ജയ്‌സണ്‍ ജോര്‍ജ് പ്രമുഖ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം എന്ന ചെറുകഥയുടെ നാടാകാവിഷ്‌കാരം അവതരിപ്പിക്കും. ജയ്‌സണ്‍ ജോര്‍ജ് മാത്രം രംഗത്ത് വരുന്ന നാടകം കാണികള്‍ക്ക് പുതുമയേറിയ അനുഭവമായിരിക്കും. ദശാബ്ദി വര്‍ഷാഘോഷത്തിന്റെ പ്രധാന ആകര്‍ഷണം യുകെയിലെ അറിയപ്പെടുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ സര്‍ഗ്ഗവേദിയുടെ ലൈവ് ഓര്‍ക്കസ്ട്രയാണ്. രണ്ടു മണിക്കൂറ നീളുന്ന സംഗീതയാത്ര കാണികള്‍ക്ക് സംഗീതത്തിന്റെ മാസ്മരിക ലോകം തുറന്നു കൊടുക്കും.
ആഘോഷങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
ST. JOHNS METHODIST CHURCH
BAKER STREET, POTTERS BAR
HERTZ,EN62DZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല