സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിക്കൊപ്പം ഇനി മുതല്‍ സ്വാമി വിവേകാനന്ദനും ബിആര്‍ അംബേദ്കറും. ഇന്ത്യന്‍ രൂപാ നോട്ടുകളില്‍ അംബേദ്കറുടേയും വിവേകാനന്ദന്റേയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി.
ആര്‍ബിഐയുടെ മുന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ നരേന്ദ്ര ജാദവ് ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ പ്രധാനമന്ത്രിക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
യുകെയിലും യുഎസിലും കറന്‍സി നോട്ടുകളില്‍ പല പ്രമുഖരുടേയും ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇത്തരം സാധ്യതകള്‍ ഇന്ത്യയിലും പരീക്ഷിക്കാവുന്നതാണെന്ന് ജാദവ് പറയുന്നു.
1966 മുതല്‍ ഇന്ത്യയുടെ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം മാത്രമാണ് ആലേഖനം ചെയ്തിരുന്നത്. ഒരു രാജ്യത്തിന്റെ പാരമ്പര്യവും നയങ്ങളുമാണ് കറന്‍സി നോട്ടുകളിലെ മുഖചിത്രമായി പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ശുപാര്‍ശ അംഗീകരിച്ചാല്‍ അത് രാഷ്ട്രീയ വാക്കുതര്‍ക്കങ്ങളിലേക്ക് വലിച്ചിഴക്കടാന് സാധ്യതയുണ്ടെന്ന് നിരീക്ഷികര്‍ മുന്നറിയിപ്പു നല്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല