സ്വന്തം ലേഖകന്‍: മലയാളി യുവതിയെ കൊന്ന സംഭവത്തില്‍ മുംബൈ സ്വദേശിയായ ഭര്‍ത്താവിന് ദുബായ് കോടതി വധശിക്ഷ വിധിച്ചു. വിചാരണ കോടതിയുടെ വിധി പരമോന്നത കോടി ശരി വക്കുകയായിരുന്നു. മലയാളിയായ മിനി ധനഞ്ജയന്‍ എന്ന ബുഷ്‌റയെ 2013 മാര്‍ച്ച് 13 നാണ് അല്‍ ഫുക്വയ്ക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുഷ്‌റയെ വധിച്ചത് ഭര്‍ത്താവ് ആതിഫ് ആണെന്ന് പിന്നീട് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
2008 ല്‍ ആണ് ബുഷ്‌റയും ആതിഫും ദുബായില്‍ എത്തുന്നത്. പഠിയ്ക്കുന്ന കാലം മുതലുള്ള ബന്ധമായിരുന്നു ഇവരുടേത്. ഇത് പിന്നീട് വിവാഹത്തില്‍ കലാശിച്ചു. ദുബായിലെത്തിയെങ്കിലും ബുഷ്‌റ സ്വന്തം വീട്ടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നു.
എന്നാല്‍ 2013 ന്റെ തുടക്കം മുതല്‍ വീട്ടുകാര്‍ക്ക് ബുഷ്‌റയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് മാര്‍ച്ചില്‍ മൃതദേഹം കണ്ടെത്തുന്നത്.
ബുഷ്‌റയുടെ വീട്ടുകാര്‍ മാപ്പ് നല്‍കിയാല്‍ ആതിഫിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയേനെ. എന്നാല്‍ അതിന് ബുഷ്‌റയുടെ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. ആതിഫിനെ വെടിവച്ച് കൊല്ലാനാണ് കോടതി വിധിച്ചിട്ടുള്ളത്.
ബുഷ്‌റയ്ക്ക് അഞ്ച് വയസ്സുള്ള ഒരു മകളുണ്ട്. കുട്ടി ഇപ്പോള്‍ ആതിഫിന്റെ വീട്ടുകാര്‍ക്കൊപ്പമാണ്. കുഞ്ഞിനെ വിട്ടുകിട്ടാന്‍ മുംബൈ ഹൈക്കോടതിയെ സമീപിയ്ക്കാനിരിയ്ക്കുകയാണ് ബുഷ്‌റയുടെ വീട്ടുകാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല