സ്വന്തം ലേഖകന്‍: പാക് ഗായകന് അഡ്നാന് സമി ഇന്നു മുതല്‍ ഇന്ത്യന്‍ പൗരന്, നീണ്ടകാലത്തെ പരിശ്രമത്തിനു ശേഷം പൗരത്വം. ജനുവരി ഒന്നു മുതല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ പൗരനായി ഇന്ത്യയില്‍ താമസിക്കാം. കേന്ദ്രസര്‍ക്കാരിന് സമി നല്കിയ അപേക്ഷ പരിഗണിച്ചാണ് പൗരത്വം നല്‍കിയത്.
മൂന്ന് മാസത്തെ പ്രത്യേക വിസയിലാണ് സമി ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുന്നത്. മാനുഷിക പരിഗണന നല്കി തനിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കണമെന്ന് സമി കഴിഞ്ഞ മെയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ലാഹോര്‍ സ്വദേശിയായ സമി 2001 മുതല്‍ ഇന്ത്യയില്‍ താമസിച്ചുവരികയാണ്. സന്ദര്‍ശക വിസയിലാണ് സമി ഇന്ത്യയില്‍ താമസിച്ചു വന്നിരുന്നത്.
തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ വിസ പുതുക്കേണ്ടതില്ലെന്ന് പാകിസ്താന് നിലപാട് സ്വീകരിച്ചതോടെയാണ് സമി ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല